ഡാലസ്: വിഭ ഡാലസിന്റെ ആഭിമുഖ്യത്തില്‍ പന്ത്രണ്ടാമത് പട്ടം പറത്തല്‍ ഉത്സവം മാര്‍ച്ച് 28 ശനിയാഴ്‌ച വൈകിട്ട് 4 മുതല്‍ 7 വരെ നടത്തുന്നതാണ്.
ഫ്രിസക്കൊ കോമണ്‍സ് പാര്‍ക്കില്‍ സംഘടിപ്പിക്കുന്ന ഉത്സവത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഗ്രൌണ്ടിലേക്ക് എത്തിച്ചേരുന്നതിന് സൌജന്യമായി ഷട്ടില്‍ സര്‍വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.
ശാസ്‌ത്രീയമായി പട്ടം എങ്ങനെ ഉപയോഗിക്കാം, എങ്ങനെ പട്ടം ഉണ്ടാക്കാം എന്നിവയെ കുറിച്ച് കുട്ടികളെ ബോധവല്‍ക്കരിക്കുന്നതിനുള്ള ക്ലാസുകളും ഇതിനോടനുബന്ധിച്ചു ഉണ്ടായിരിക്കും
പ്ലാനോ മള്‍ട്ടി കള്‍ച്ചറല്‍ ഔട്ട് റീച്ച് റൌണ്ട്‌ടേബിള്‍ എന്ന സംഘടയുമായി സഹകരിച്ചു വിഭ നടത്തുന്ന പന്ത്രണ്ടാമതു പട്ടം പറത്തല്‍ ഉത്സവത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകരായ കുമറേഷ്, നേഹല്‍ ഷ, നീല്‍ ഗുപ്‌ത എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 214 267 8424 എന്ന നമ്പറുമായി ബന്ധപ്പെടാവുന്നതാണ്.