വെള്ളാപ്പള്ളിയും സഹായി അശോകനും വേണ്ടി പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന യൂണിയന്‍ നേതാക്കള്‍ക്ക് ജീവിതം സമര്‍പ്പിക്കുന്നു, കെ കെ മഹേശന്റെ ആത്മഹത്യ കുറിപ്പ്

കണിച്ചുകുളങ്ങര എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി ആയിരുന്ന കെ കെ മഹേശന്റെ ആത്മഹത്യ കുറിപ്പ് പുറത്തെത്തി. വെള്ളാപ്പള്ളി നടേശനും സഹായി അശോകനും വേണ്ടി പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന യൂണിയന്‍ നേതാക്കള്‍ക്ക് ജീവിതം സമര്‍പ്പിക്കുന്നു എന്ന് ആത്മഹത്യ കുറിപ്പില്‍ പറയുന്നു. മഹേശന്‍ തൂങ്ങിമരിച്ച ഓഫീസ് മുറിയിലെ ഭിത്തിയില്‍ ഒട്ടിച്ച നിലയിലായിരുന്നു കുറിപ്പ്.

നേരത്തെ മഹേശന്‍ എഴുതിയ കത്ത് പുറത്ത് എത്തിയിരുന്നു. മുന്നോട്ട് പോകാനാത്ത വിധം കേസില്‍ കുടുക്കിയെന്നും മാനസിക പീഡനം താങ്ങാന്‍ കഴിയാത്തതിനാല്‍ ജീവനൊടുക്കുന്നുവെന്നും മഹേശന്‍ കത്തില്‍ പറയുന്നു. മഹേശന്റെ ഭാര്യ ഉഷാദേവിയുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്.

Loading...

അതീവ ദു:ഖിതനാണ്, കേരളത്തിലെ വിവിധ യൂണിയനുകളിലുള്ള മൈക്രോ ഫിനാന്‍സ് കേസുകള്‍ തലയില്‍ കെട്ടിവെയ്ക്കും. ഇപ്പോള്‍ ജീവിതം അവസാനിപ്പിച്ചില്ലെങ്കില്‍ ഇനിയും മാനസിക പീഡനമുണ്ടാകുമെന്നും അത് താങ്ങാന്‍ കഴിയില്ലെന്നുമാണ് ഭാര്യക്ക് എഴുതിവെച്ച കത്തില്‍ പറയുന്നു.