ടി.പി കേസില്‍ പ്രതികളെ പൊലീസ് സഹായിച്ചോയെന്ന് കെ.കെ രമ; കേസ് അന്വേഷിച്ചത് ആരാണെന്ന് അറിയാമല്ലോ എന്ന് മുഖ്യമന്ത്രി

ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് പൊലീസിന്റെ ഭാഗത്ത് നിന്ന് സഹായം ലഭിച്ചിട്ടുണ്ടോയെന്ന് നിയമസഭയില്‍ ഉന്നയിച്ച്‌ കെകെ രമ. ഉണ്ടെങ്കില്‍ ഇത്തരം സംഭവം ഒഴിവാക്കാന്‍ നടപടിയുണ്ടാകുമോയെന്നും രമ ചോദിച്ചു. സംഘടിത കുറ്റകൃത്യം തടയാനെന്ന പേരില്‍ കൊണ്ടുവരുന്ന പുതിയ നിയമത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതിപക്ഷത്തുനിന്നുള്ള ചോദ്യം.

എന്നാല്‍, ടി.പി കേസ് അന്വേഷണം അന്ന് നല്ലരീതിയിലാണ് നടന്നതെന്നു പറഞ്ഞ മുഖ്യമ്രന്തി അന്വേഷിച്ചത് ആരാണെന്ന് അംഗത്തിന് അറിയാമല്ലോയെന്നും, ആ അന്വേഷണത്തില്‍ വീഴ്ചയുണ്ട് എന്നാണോ കെ.കെ രമ ഉദ്ദേശിച്ചതെന്നും മറുചോദ്യം ചോദിച്ചു. പ്രതികള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തില്‍ നിന്ന് മുഖ്യമ്രന്തി ഒഴിഞ്ഞുമാറി.

Loading...

അതേസമയം, ടി.പി കേസ് അന്വേഷണം ശരിയായ രീതിയില്‍ ആയിരുന്നുവെന്ന് മുഖ്യമന്ത്രി സമ്മതിച്ചതില്‍ സന്തോഷമുണ്ടെന്ന് മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. തിരുവഞ്ചൂരിനെ തന്നെയാണ് താന്‍ ഉദ്ദേശിച്ചതെന്നും കൊള്ളേണ്ടിടത്ത് തന്നെ അത് കൊണ്ടുവെന്നുമായിരുന്നു മുഖ്യമന്ത്രി ഇതിന് മറുപടി നല്‍കിയത്.