ടി.പി ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ച് കെ.കെ രമ നിയമസഭയില്‍

തിരുവനന്തപുരം: നിയമസഭയുടെ ആദ്യ സമ്മേളദിനത്തില്‍ വടകര എംഎല്‍എ കെ.കെ രമ നിയമസഭയില്‍ എത്തിയത് ടി.പി ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ചാണ്. സ്വതന്ത്ര ബ്ലോക്കായി സഭയില്‍ ഇരിക്കുമെന്നാണ് കെ.കെ രമ പറഞ്ഞത്. യുഡിഎഫ് എന്ന വലിയ മുന്നണിയുടെ പിന്തുണയിലാണ് മത്സരിച്ച് ജയിച്ചിരിക്കുന്നതെന്നും അതുകൊണ്ട് തന്നെ ചില വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിപക്ഷത്തിന്റെ നിലപാടുകള്‍ക്കൊപ്പം ഏറ്റവും ശക്തമായ ക്രിയാത്മകമായ പ്രതിപക്ഷമായി നില്‍ക്കുമെന്നും കെ.കെ രമ വ്യക്തമാക്കി.7491 വേട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനയത്ത് ചന്ദ്രനെ പരാജയപ്പെടുത്തി നിയമസഭയിലേക്ക് എത്തുന്നത്. 2016 ല്‍ വടകരയില്‍ മത്സരിച്ച രമ 20504 വോട്ട് നേടിയിരുന്നു.