കോവിഡ് പ്രതിരോധത്തില്‍ കേരളം ഉദാഹരണം, ബിബിസി ചര്‍ച്ചയില്‍ താരമായി ശൈലജ ടീച്ചര്

തിരുവനന്തപുരം: കോവിഡ് 19 എതിരായ കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്ര മാധ്യമമായ ബിബിസിയിലും ചര്‍ച്ചയായി. കേരളത്തിലെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ബിബിസിയില്‍ തത്സമയ ചര്‍ച്ചയ്ക്ക് ആരോഗ്യമന്ത്രി കെ കെ ശൈലജ പങ്കെടുത്തു. ആരോഗ്യ സുരക്ഷയുടെ പ്രത്യേകതകള്‍ മന്ത്രി പ്രേക്ഷകരുമായി പങ്കുവെയ്ക്കുകയും ചെയ്തു. ബിബിസി വേള്‍ജ് ന്യൂസ് വിഭാഗത്തിലാണ് കേരളാമോഡല്‍ കോവിഡ് പ്രതിരോധം ചര്‍ച്ചയായതും ഷൈലജ ടീച്ചര്‍ ലൈവില്‍ എത്തിയതും.

ചൈനയില്‍ കൊറോണ പടര്‍ന്ന് പിടിച്ചപ്പോള്‍ മുതല്‍ കേരളം കൈക്കൊണ്ട പ്രതിരോധ നടപടികളും അതിന്റെ ഫലങ്ങളും മന്ത്രി ചര്‍ച്ചയില്‍ വിശദീകരിച്ചു. ആര്‍ദ്രം പദ്ധതിയെ കുറിച്ചും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുറിച്ചും മന്ത്രി പറഞ്ഞു.

Loading...

നേരത്തെ ബ്രിട്ടനിലെ പ്രമുഖ പത്രമായ ദി ഗാര്‍ഡിയന്‍ കഴിഞ്ഞ ദിവസം മന്ത്രി കെ.കെ ശൈലജയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നടക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദമായി റിപ്പോര്‍ട്ടു ചെയ്തിരുന്നു.