ജനങ്ങളെ തമ്മില്‍ തല്ലിച്ച് ചോരവീഴ്ത്തുന്ന വൃത്തികെട്ട മനസിന്റെ ഉടമകളുണ്ട്, കെ കെ ശൈലജ പറയുന്നു

തിരുവനന്തപുരം: പൂന്തുറയില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. പ്രത്യേക ശ്രദ്ധ തീരദേശ മേഖലകളില്‍ ചെലുത്തണം. ചില മേഖലകളിലാണ് സമ്പര്‍ക്ക വ്യാപനത്തിന്റെ ആശങ്ക എന്നും ശൈലജ പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ പൂന്തുറയില്‍ ഉണ്ടായ കയ്യേറ്റത്തെയും മന്ത്രി അപലപിച്ചു.

പ്രതിഷേധക്കാരെ ആരാണ് പ്രേരിപ്പിച്ച് വിട്ടത്. ഇത്തരം കാര്യങ്ങള്‍ ചെയ്തവര്‍ക്കെതിരെ നടപടി സ്വീകരിക്കും. ഇത് അംഗീകരിച്ച് നല്‍കില്ല. പൂന്തുറയിലെ ജനങ്ങളെ ആരോ ഇളക്കി വിട്ടതാണ്. ഇതിനു പിന്നില്‍ വര്‍ഗീയ അജണ്ടയുണ്ടെന്ന് സംശയിക്കുന്നു. ആരോഗ്യപ്രവര്‍ത്തകരെ കൈയേറ്റം ചെയ്യുന്നവര്‍ ഈ അജണ്ട മനസിലാക്കണം. ജനങ്ങളെ തമ്മില്‍ തല്ലിക്കാനാണ് അവര്‍ ശ്രമിക്കുന്നന്നതെന്നും ആരോഗ്യമന്ത്രി കുറ്റപ്പെടുത്തി.

Loading...

ജനങ്ങളെ തമ്മില്‍ തല്ലിച്ച് ചോരവീഴ്ത്തുന്ന വൃത്തികെട്ട മനസിന്റെ ഉടമകളുണ്ട്. പൂന്തുറയിലെ ജനങ്ങള്‍ നല്ല മനസിന്റെ ഉടമകളാണ്. അവരുടെ ഇടയില്‍ മതസ്പര്‍ദയുണ്ടാക്കാനും ജാതിവികാരം ഉണ്ടാക്കാനും ചിലര്‍ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.