കോട്ടയം: യുഡിഎഫിന് ഭരണതുടര്‍ച്ചയുണ്ടാകുമെന്നും പാലയില്‍ വന്‍ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും കെ എം മാണി പറഞ്ഞു. പ്രതിപക്ഷവും ബാര്‍ മുതലാൡമാരും നടത്തിയ ഗൂഡാലോചനയാണ് ബാര്‍ വിവാദമെന്നത് പുറത്തു വന്നു കഴിഞ്ഞു.

യുഡിഎഫ് എല്ലാത്തിനെയും അതിജീവിക്കുമെന്നും വിവാദങ്ങളെ തകര്‍ത്തെറിയുന്ന വിജയം പാലയില്‍ ഉണ്ടാകുമെന്നും മാണി പറഞ്ഞു. എല്‍ഡിഎഫ് അധികാരത്തില്‍ എത്തുമെന്ന തരത്തിലുളള വാര്‍ത്തകളും പ്രചാരണങ്ങളും ശരിയല്ലെന്നും മാണി പറഞ്ഞു.കേരളത്തില്‍ ഇടതുമുന്നണി അധികാരത്തില്‍ വരുമെന്ന സര്‍വേ ഫലങ്ങള്‍ കാര്യമാക്കേണ്ടതില്ലെന്ന് കെ എം മാണി പറഞ്ഞു.