മാണി പെരുവഴിയിൽ, സി.പി.എമ്മിന്‌ മാണിയേ വേണ്ട, ചതിയനെന്ന് പറഞ്ഞ് കോൺഗ്രസ് തള്ളിയ മാണിക്ക് ഇനി ബി.ജെ.പി മാത്രം രക്ഷ

കോട്ടയം: മാണി വീരപ്പനേക്കാൾ വലിയ കൊള്ള നടത്തിയ ആളെന്ന് വി.എസ് അടുത്ത ആളുകളോട് പറഞ്ഞു. ബാർ കോഴയിലും സരിത കേസിലും ഒരു സർക്കാരിനേ വീഴ്ത്തിയിട്ട് അതിന്റെ വിഷവിത്തുകളായ പിതാവിനേയും മകനേയും ഇടതു മുന്നണി പ്രവർത്തകർ ചുമക്കില്ലെന്ന് കോടിയേരിയും സൂചനകൾ നല്കി. അവസര വാദ രാഷ്ട്രീയത്തിലൂടെ കോൺഗ്രസിനെ പിണക്കിയ മാണി കോൺഗ്രസ് കേരള രാഷ്ട്രീയത്തിൽ ഒറ്റപെടാൻ സാധ്യത. മാണിയെ സ്വീകരിക്കുന്ന കാര്യത്തിൽ സിപിഎം നിലപാട് സ്വീകരിച്ചിട്ടില്ല. തൽക്കാലം ഇത്തരത്തിൽ ഒരു ചർച്ച വേണ്ടെന്ന നിലപാടിലാണ് സിപിഎം. ഇതോടെ മാണി വഴിയാധാരമാകുമോ എന്നും രാഷ്ട്രീയ കേരളം ചർച്ച ചെയ്യുന്നുണ്ട്. മാണിയുടെ മുന്നണി പ്രവേശനത്തെ കടുത്ത ഭാഷയിലാണ് സിപിഐ വിമർശിച്ചത്. മാണി മുന്നണിയിലെത്തിയാൽ സിപിഐ എൽഡിഎഫ് വിടുമെന്ന കാര്യത്തിൽ തർക്കമില്ല. ഇക്കാര്യം കാനം രാജേന്ദ്രൻ വ്യക്തമാക്കിയിട്ടുള്ളതാണ്.

സരിതയുടെ ലൈംഗീക വ്യവഹാരത്തിലും കത്തുകളിലും വ്യക്തമായ പരാമർശം ഉള്ള ജോസ് കെ മാണിയെ ഇടതു സ്ഥാനാർഥിയായി ഒരു തിരഞ്ഞെടുപിലും മൽസരിപ്പിക്കാനാവില്ല. നിലവിൽ കെട്ടുറപ്പുള്ള മുന്നണിയിലേക്ക് വയ്യാവേലികളേ വലിച്ചു കയറ്റിയാൽ ഇടതു മുന്നണി ഉയർത്തിപിടിക്കുന്ന രാഷ്ട്രീയം ഇല്ലാതാകും. മാത്രമല്ല ബാർ കോഴയിൽ കെ.എം മാണിയേ കുടുക്കി യു.ഡി.എഫിനേ ശിഥിലമാക്കിയത് ഇടതു മുന്നണി മാത്രമാണ്‌. ബാർ കോഴയുടെയും അഴിമതിയുടേയും ആൾ രൂപമായ മാണി യെ മുന്നണിയിൽ എടുത്താൽ പിന്നെ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതിൽ അർഥമില്ലെന്ന് ഉന്നതരായ സി.പി.എം നേതാക്കൾ അഭിപ്രായ പ്രകടനം നടത്തി കഴിഞ്ഞു. മാണിയേ മുന്നണിയിൽ എടുക്കുന്നതിനേ കുറിച്ച് വി.എസ് സുഹൃത്തുക്കളോട് പറഞ്ഞത് കാട്ടുകള്ളൻ വരുന്നത് കാണാം എന്നായിരുന്നത്രേ.

Loading...

സിപിഐയെ കൂടെ നിർത്തണോ, മാണിയെ സ്വീകരിക്കണോ എന്നതാണ് സിപിഎം നേരിടുന്ന പ്രതിസന്ധി. മാണിയെ കൂടെ നിർത്താനാണ് സിപിഎം കേന്ദ്ര നേതൃത്വം നിർദേശം നൽകിയിരിക്കുന്നത്. എന്നാൽ മധ്യകേരളത്തിലെ മാണിയുടെ ശക്തി കേന്ദ്രങ്ങളിൽ കോൺഗ്രസ് വോട്ടുകളുടെ പിൻബലത്തിലാണ് മാണി പാർട്ടി ജയിച്ചുകൊണ്ടിരിക്കുന്നത്. കോൺഗ്രസ് ബന്ധം തകർന്നാൽ ഈ സീറ്റുകളിൽ വിജയിക്കാൻ മാണിക്കാകുമോ എന്നും സിപിഎം ശങ്കിക്കുന്നുണ്ട്.

സിപിഐയുടെ ബന്ധം നഷ്ടമായാൽ ഇടുക്കിയിലെ ഉൾപ്പെടെ പതിവ് സീറ്റുകൾ കോൺഗ്രസിനു പോകുമെന്നതും പ്രതിസന്ധിയാണ്. പിജെ ജോസഫ് മാണിയെ കൈവിട്ടാൽ തൊടുപുഴയും പീരുമേടും കോൺഗ്രസ് കൈയടക്കും. ഇങ്ങനെ വന്നാൽ സിപിഐ നഷ്ടമാകുന്നത് സിപിഎമ്മിനു ദോഷമാണ്. മാണിയെ കൊണ്ട് ഉപകാരങ്ങൾ ഉണ്ടാകുകയുമില്ല.