മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.എം റോയ് അന്തരിച്ചു

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. റോയ് അന്തരിച്ചു. 82 വയസായിരുന്നു. ദീര്‍ഘനാളായി വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. കൊച്ചി കെപി വള്ളോന്‍ റോഡിലെ വസതിയില്‍ വച്ചാണ് അന്ത്യം.

1961 ല്‍ കേരളപ്രകാശം എന്ന പത്രത്തിലൂടെയാണ് മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. എക്കണോമിക് ടൈംസ്, ദി ഹിന്ദു, ദേശബന്ധു, കേരളഭൂഷണം തുടങ്ങിയ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മംഗളം ദിനപത്രത്തിന്റെ ജനറല്‍ എഡിറ്ററായാണ് വിരമിച്ചത്. സംസ്‌കാരം നാളെ തേവര സെന്റ് ജോസഫ് പള്ളിയില്‍ നടക്കും.

Loading...