ദുബൈ: 1921-ല്‍ മലബാറിലെ ഏറനാട് ,വള്ളുവനാട് താലൂക്കുകളില്‍ അരങ്ങേറിയ മലബാര്‍ കലാപ ചരിത്രത്തെ സത്യസന്ധമായി അനാവരണം ചെയുന്ന ദുബായ് കെ.എം.സി.സിക്ക് വേണ്ടി കെ.എം.സി.സി മീഡിയ വിഭാഗം നിര്‍മിച്ച മലബാര്‍ കലാപം എന്ന ഡോക്യുമെന്‍ററിക്ക് ആള്‍ ഇന്ത്യ ചില്‍ഡ്രന്‍സ് എഡ്യൂക്കേഷണല്‍ ഓഡിയോ ആന്‍ഡ് വീഡിയോ ഫിലിം ഫെസ്റ്റിവല്‍ 2015-ല്‍ മികച്ച സൃഷ്ട്ടിക്കുള്ള ദേശീയ പുരസ്ക്കാരം നേടി.ഈ ഡോക്യുമെന്‍ററിയുടെ ചായാഗ്രഹണവും സംവിധാനവും നിര്‍വഹിച്ചത് സന്തോഷ് പി.ഡി യും അക്കാഡമിക്ക് കാര്യങ്ങള്‍ നിര്‍വഹിച്ചത് കാലികറ്റ് സര്‍വ്വകലാശാല സി.എച്ച് ചെയര്‍ ആണ്, വിവരണം ഡോ: ഡോമിനിക്ക് ജെ കാട്ടൂര്‍, എഡിറ്റിംഗ് ഹരി രാജാക്കാട്,സംഗീതം സി.രാജീവ്, ഗ്രാഫിക്ക് ബിനുകുമാര്‍.
‘ഇന്ത്യന്‍ സ്വതന്ത്ര്യ സമരത്തിന്‍റെ നാള്‍ വഴികള്‍’ എന്ന പേരില്‍ ഒരു പരമ്പരയായി ചിത്രീകരിക്കപെടുന്ന ഡോക്യുമെന്‍ററികളില്‍ രണ്ടാമത്തേതാണ് മലബാര്‍ കലാപം.ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ മായാത്ത മുദ്രകള്‍ പതിപ്പിച്ച ഏടുകള്‍ ഓരോന്നായി ചിത്രീകരിച്ച് വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും കൈകളില്‍ എത്തിച്ച് സമൂഹത്തോട് പ്രതിബന്ധതയുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ദുബൈ കെ.എം.സി.സി ഈ പരമ്പരയുമായി സഹകരിച്ച് മുന്നോട്ട് പോകുന്നത്. ഇന്ത്യ സ്വാതന്ത്ര്യം നേടിയിട്ട് ഏഴു ദാശാബ്ദത്തോടടുക്കുമ്പോഴും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെയും വിദേശവാസികളായ ഇന്ത്യക്കാരുടെയും ഇടയില്‍ യഥാര്‍ത്ഥ സ്വാതന്ത്ര്യസമര ചരിത്രം ഇതേവരെ അനാവരണം ചെയ്യപെട്ടിട്ടില്ല.പുതിയ കാലത്തിന്‍റെ കാഴ്ചാ സംസ്ക്കാരത്തിന് അനുസൃതമായി പാട്യപന്ധതിയുടെ ഭാഗമാക്കാവുന്ന ദൃശ്യാവിഷ്ക്കാരങ്ങള്‍ ഉണ്ടായിട്ടില്ല. അതിനുള്ള പരിശ്രമമാണ് ‘ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്‍റെ നാള്‍വഴികള്‍’ എന്ന ഡോക്യുമെന്‍ററി നിര്‍മാണത്തിലൂടെ നടത്തുന്നത്.2015-ല്‍ തന്നെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്‍റെ മായാത്ത മുദ്രകളായ സംഭവങ്ങളെ മുന്‍നിര്‍ത്തിയുള്ള ഡോക്യുമെന്‍ററികള്‍ ഒരുക്കാനുള്ള ശ്രമത്തിലാണ് ദുബൈ കെ.എം.സി.സി മീഡിയ വിഭാഗം പ്രവര്‍ത്തകര്‍. ഡല്‍ഹിയില്‍ വെച്ച് നടന്ന ആള്‍ ഇന്ത്യ ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റിവലിന്‍റെ സമാപന ദിവസം മലബാര്‍ കലാപം എന്ന ഡോക്യുമെന്‍ററിക്ക് ലഭിച്ച പുരസ്ക്കാരം ദുബൈ കെ.എം.സി.സിക്ക് വേണ്ടി സംവിധായകന്‍ സന്തോഷ് പി.ഡി ഏറ്റുവാങ്ങിയതായി ദുബൈ കെ.എം.സി.സി പ്രസിഡന്‍റ് പി.കെ അന്‍വര്‍ നഹ,ആക്റ്റിംഗ് ജന:സെക്രട്ടറി അഡ്വ: സാജിദ് അബൂബകര്‍,ട്രഷറര്‍ ടി.പി മഹ്മൂദ് ഹാജി,മീഡിയ വിംഗ് ചെയര്‍മാന്‍ ഹനീഫ് കല്‍മട്ട,കണ്‍വീനര്‍ നിഹ്മത്തുള്ള മങ്കട എന്നിവര്‍ അറിയിച്ചു.