കൊല്ലത്തെ കെഎംഎംഎല്ലിലെ ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു: തോട്ടപ്പള്ളിയിൽ നിന്നും കരിമണൽ കൊണ്ടുപോകുന്നത് താല്‍ക്കാലികമായി നിർത്തി

കൊല്ലം: പൊതുമേഖലാ സ്ഥാപനമായ കൊല്ലത്തെ കെഎംഎംഎല്ലിലെ ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ  തോട്ടപ്പള്ളിയിൽ നിന്നും കരിമണൽ കൊണ്ടുപോകുന്നത് താല്‍ക്കാലികമായി നിർത്തി വെയ്ക്കാൻ ആലപ്പുഴ ജില്ലാ കളക്ടര്‍ നിർദ്ദേശം നൽകി.

അതേസമയം കൊല്ലത്തെ കെഎംഎംഎല്ലിലെ 104 ജീവനക്കാര്‍ നിരീക്ഷണത്തില്‍ പോയി. ഇവരുടെ സ്രവം പരിശോധനയ്ക്കായി ശേഖരിച്ച് തുടങ്ങി. എന്നാല്‍ സ്‍പില്‍വേയില്‍ നിന്നുള്ള മണൽ നീക്കം തുടരും. കെഎംഎംഎല്ലിലേക്ക് കരിമണൽ കൊണ്ടുപോകുന്നത് നിർത്തിയതോടെ സമരം താൽക്കാലികമായി അവസാനിപ്പിച്ചതായി ജനകീയസമിതി പറഞ്ഞു.

Loading...

അതേസമയം സൂപ്പർ സ്പ്രെഡുണ്ടായ പൂന്തുറയിൽ നിന്ന് പുറത്തേക്ക് പോയവരുടെ സമ്പർക്ക പട്ടിക കണ്ടെത്തൽ അതീവ ദുഷ്കരമാണെന്നാണ് വിവരം. കന്യാകുമാരിയിൽ നിന്നെത്തിച്ച മത്സ്യം വിൽപ്പനക്കായി കൊണ്ടുപോയവരിലൂടെ പുറത്തും വ്യാപനമുണ്ടായോ എന്നതാണ് ആശങ്ക. വരാനിരിക്കുന്ന രണ്ടാഴ്ച്ച നിർണായകമെന്നാണ് വിലയിരുത്തൽ. തിരുവനന്തപുരം കോർപ്പറേഷനിലെ ജീവനക്കാരിക്ക് കൊവി‍ഡ് സ്ഥിരീകരിച്ചു. ജനസേവന കേന്ദ്രത്തിലെ ജീവനക്കാരിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ആഴ്ചവരെ ഇവർ ഓഫീസിൽ ജോലിക്കെത്തിയിരുന്നു. തിരുവനന്തപുരത്ത് സ്ഥിതി അതീവഗുരുതരമായി തുടരുകയാണ്.