നന്നായി മുണ്ടുടുക്കാന്‍ അറിയാം അതാണ് പലരുടെയും പ്രശ്‌നം- ഗവര്‍ണര്‍

പനജി. ഉത്തരപ്രദേശുകാരനായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കേരളത്തിന്റെ സാഹചര്യങ്ങള്‍ അറിയില്ലെന്ന മന്ത്രി കെഎന്‍ ബാലഗോപാലിന്റെ വിവാദ പരാമര്‍ശത്തില്‍ മറുപടിയുമായി ഗവര്‍ണര്‍. കേരളത്തില്‍ ജനിച്ചു വളര്‍ന്ന പലരേക്കാളും നന്നായി മുണ്ടുടുക്കുവാന്‍ തനിക്ക് അറിയാമെന്നതാണ് പലരുടെയും പ്രശ്‌നമെന്ന് ഗവര്‍ണര്‍ പ്രതികരിച്ചു.

ഗോവ ഗവര്‍ണറും മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷനുമായിരുന്ന പിഎസ് ശ്രീധരന്‍ പിള്ളയുടെ സാന്നിധ്യത്തിലായിരുന്നു പ്രതികരണം. അതേസമയം സിപിഐയുടെയും സിപിഎമ്മിന്റെയും പേര് എടുത്ത് പറയാതെ ശ്രീധരന്‍ പിള്ളയും ഇരു പാര്‍ട്ടികളെയും വിമര്‍ശിച്ചു. ഗവര്‍ണര്‍ പദവി വേണ്ടെന്ന് പറയുന്ന ഇരു പാര്‍ട്ടികളും 1946 മുതല്‍ 1951 വരെ ഭരണഘടനാ രൂപീകരണത്തോട് മുഖം തിരിച്ചവരാണെന്ന് അദ്ദേഹം പറഞ്ഞു.

Loading...

ഷാബാനു കേസുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയോട് ഇടഞ്ഞ് കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ച ആരീഫ് മുഹമ്മദ് ഖാനു സ്വീകരണം നല്‍കാന് മുന്നില്‍ നിന്നത് ഇഎംഎസ് ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.