കൊച്ചി വിമാനത്താവളത്തിൽ വിമാനം തെന്നിമാറുന്നത് തുടർകഥ,മഴക്കാലത്ത് വൻ സുരക്ഷാ ഭീഷണി

കൊച്ചി: നിടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും മഴക്കാലത്ത് വരുന്ന വാർത്തകൾ ആശങ്കാജനകം. വിമാനങ്ങൾ റൺ വേയിൽ നിന്നും തെന്നി മാറുന്നു. ഒന്നല്ല..സമീപ കാലത്ത് 40 ലേറെ തവണ ഇത് സംഭവിച്ചു. ഒരു മാസത്തിനുള്ളിൽ 2തവണ ആവർത്തിച്ചു.ഇത് ചെറിയ വിഷയം അല്ല. വിമാനം നിലം തൊടാനാകുമ്പോൾ മിന്നൽ വേഹത്തിൽ എത്തുന്ന കൊടും മഴ റൺ വേയേ പൈലറ്റിന്റെ ദൃഷ്ടിയിൽ നിന്നും പൂർണ്ണമായി അപ്രത്യക്ഷമാക്കുന്നു. പൈലറ്റിനു പിന്നെ ഒന്നും ചെയ്യാൻ ആകില്ല. 40 തവണ വിമാനം ഇത്തരത്തിൽ അപകടത്തിൽ നിന്നും രക്ഷപെട്ടതും ഗൗരവമായി തന്നെ കാണണം.

തെന്നിമാറിയ ഖത്തർ എയർവേസ്

Loading...

 

കഴിഞ്ഞ ദിവസം ഖത്തർ എയർവേസിന്റെ വിമാനം റൺ വേയ്ക്ക് പുറത്തേക്ക് തെന്നിമാറി. വിമാനം റൺ വേ വിട്ട് പുറത്തേക്ക് പാഞ്ഞപ്പോൾ ആകെ ആടി ഉലഞ്ഞു. യാത്രക്കാർ പരിഭ്രാന്തരായി. റൺ വേ ലൈറ്റുകൾക്ക് മീതേ കൂടി വിമാനം തെന്നി നീങ്ങി. ഭാഗ്യവശാൻ അപകടം ഇല്ലാതെ വിമാനം നിന്നു. വൻ ദുരന്തത്തിൽ നിന്നും കേരളം രക്ഷപെട്ടത് ചെറിയ നൂലിഴ വ്യത്യാസത്തിൽ. റൺ വേ വിടുമ്പോഴും ലൈറ്റുകൾക്കും സമീപത്തേ പോസ്റ്റുകൾക്കും മീതേ വിമാനം കയറി പോകുമ്പോഴും വിമാനത്തിനു തീപിടിക്കാനുള്ള വൻ സാധ്യത ഉണ്ട്. മാത്രമല്ല വിമാനത്തിനു ചെറിയ ഉരസലും പോറലും ഉണ്ടാകുന്നു. ഒരിക്കൽ റൺ വേയിൽ നിന്നും തെന്നിമാറിയാൽ ആ വിമാനം സുരക്ഷാ പരിശോധനയും മെക്കാനിക്കൽ ടെസ്റ്റും നടത്തിയിട്ടേ ഉപയോഗിക്കൂ. ഇത് വിമാന കമ്പിനികൾക്ക് വൻ നഷ്ടം വരുത്തും.

എന്തായാലും കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തിൽ ഖത്തർ എയർവേസ് വിശദീകരണം ഇറക്കി. തിങ്ങനെ…

കനത്ത മഴയും റണ്‍വേയിലുണ്ടായ വെള്ളക്കെട്ടുമാണ് ദോഹ- കൊച്ചി ഖത്തര്‍ എയര്‍വെയ്‌സ് വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറങ്ങുമ്പോള്‍ ഉരുണ്ടു നീങ്ങാന്‍ കാരണമായതെന്ന് ഖത്തര്‍ എയര്‍വെയ്‌സ് ട്വീറ്റ് ചെയ്തു.റൺ വേയുടെ ലൈറ്റുകൾ തകർന്നു.വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഖത്തര്‍ എയര്‍വെയ്‌സിന്റെ ക്യു ആര്‍ 516-ാം നമ്പര്‍ ദോഹ- കൊച്ചി വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ റണ്‍വെയില്‍ ചെറുതായി തെന്നിയത്. നെടുമ്പാശ്ശേരിയിലിറങ്ങിയ വിമാനം സാധാരണപോലെ വിമാനത്താവളത്തിലെ പാര്‍ക്കിംഗ് ബേയില്‍ കൊണ്ടുപോയി നിര്‍ത്തിയെങ്കിലും കൊച്ചിയില്‍ നിന്നും ദോഹയിലേക്ക് മടങ്ങേണ്ടിയിരുന്ന ക്യു ആര്‍ 517-ാം നമ്പര്‍ സര്‍വീസ് റദ്ദാക്കിയിരുന്നു. പ്രസ്തുത വിമാനത്തില്‍ യാത്ര ചെയ്യേണ്ടിയിരുന്ന യാത്രക്കാര്‍ക്ക് മറ്റു വിമാനങ്ങളില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി.

മുമ്പ് തെന്നിമാറിയ ഗൾഫ് എയർ

കനത്ത മഴയിൽ കൊച്ചിയിലേ റൺ വേയിൽ വെള്ളം കെട്ടി നില്ക്കുന്നു. റൺ വേയിൽ വെള്ളം ഉണ്ടെങ്കിൽ അതിവേഗത്തിൽ ഒരുണ്ട് നീങ്ങുന്ന വിമാനത്തിന്റെ ടയറുകൾ പാളും. മാത്രമല്ല കനത്ത മഴയിൽ നിലം തൊടാൻ ആകുമ്പൊൾ പലപ്പോഴും പൈലറ്റിനു റൺ വേൺ കാണാൻ ആകുന്നില്ല. റൺ വേയിൽ പെയ്യുന്ന കനത്ത മഴയുടെ വെള്ളം സ്പ്രേ ആയി മുകളിലേക്ക് 1-3 അടിവരെ നില്ക്കുന്നു. ഇതുമൂലം വൻ ദുരന്തം ഉണ്ടാകും. വിമാനം ലാന്റ് ചെയ്യാൻ നിലം തൊടാൻ സമയത്തായിരിക്കും ചിലപ്പോൾ അതിഭീകരമായ പേമാരി പെയ്യുന്നത്. ഈ സമയത്ത് പൈലറ്റിനു ഒന്നും ചെയ്യാൻ ആകില്ല. മാത്രമല്ല ലോകത്തിന്റെ പല ഭാഗത്തേ പൈലറ്റുമാർക്കും കേരളത്തിലേ കനത്ത മൺസൂണിന്റെ പ്രത്യേകകതകൾ അറിയില്ല.

സമീപ കാലത്തു തന്നെ 40 ലേറെ അകപടം ഉണ്ടായിട്ടും അതെല്ലാം ലഘൂകരിച്ച് കാണുന്ന എയർ പോർട്ട് അതോറിയുടെ നടപടി ചിലപ്പോൾ വിമാനത്താവളത്തിന്റെ മൂല്യം കാക്കുവാനാകും. എന്നാൽ ഈ നടന്ന ഏതൊരു അപകടവും മഹാ ദുരന്തത്തിലേക്ക് പോകാൻ സാധ്യത ഉള്ളതായിരുന്നു. ദുരന്തം ഇല്ലാതാക്കാൻ ശ്രമിക്കുക. ദുരന്തം ഉണ്ടായ ശേഷം രക്ഷാ പ്രവർത്തനവും വിലാപവും നടത്തിയാൽ നഷ്ടപെടുന്ന ജീവനു പകരം വയ്ക്കാനാകില്ല.വൻ തുക മുടക്കി വിമാന യാത്ര നടത്തി സുരക്ഷിതമായ ആകാശ യാത്രയും കഴിഞ്ഞ് സ്വന്തം നാട്ടിൽ ഇറങ്ങുമ്പോൾ ആ മണ്ണിൽ സുരക്ഷിതത്വം ഇല്ലാ എന്നു പറഞ്ഞാൽ അത് സങ്കടകരമായ കാര്യമാണ്‌.