ഹൃദയസംബന്ധമായ അസുഖം മാറ്റാൻ പ്രത്യേക പൂജ: ചെലവ് 82 ലക്ഷം: തിരുവനന്തപുരം സ്വദേശികളായ അമ്മയെയും മകളെയും കബളിപ്പിച്ച കാഞ്ഞങ്ങാട് സ്വദേശി അറസ്റ്റിൽ

കൊച്ചി: പൂജയിലൂടെ രോഗമുക്തി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തയാൾ പിടിയിൽ. കൊച്ചിയിലാണ് സംഭവം. പൂജ ചെയ്തു അസുഖം മാറ്റി കൊടുക്കാമെന്നു പറഞ്ഞാണ് പ്രതി പരിചയപ്പെട്ടത്. ഈ പരിചയം മുതലാക്കി പ്രായമായ സ്ത്രീയെയും മകളേയും ഭീഷണിപ്പെടുത്തി 82 ലക്ഷം രൂപയാണ് പ്രതി കബളിപ്പിച്ചെടുത്തത്. പരാതിയെ തുടർന്ന് ലക്ഷങ്ങൾ തട്ടിയെടുത്തയാളെ കൊച്ചി സെൻട്രൽ പൊലീസ് പിടികൂടി. കാഞ്ഞങ്ങാട് സ്വദേശി അലക്സാണ് പിടിയിലായത്. തട്ടിയെടുത്ത പണം കൊണ്ട് അലക്സ് പാനായികുളത്ത് ഒരു ആഡംബര വില്ലയും ഒരു ലക്ഷത്തിന് അടുത്ത വിലയുള്ള മൊബൈൽ ഫോണുകളും ആഡംബര ബൈക്കും മറ്റും വാങ്ങിയതായി പൊലീസ് കണ്ടെത്തി.

തിരുവനന്തപുരം സ്വദേശികളായ അമ്മയേയും മകളേയുമാണ് ഇയാൾ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തത്. തിരുവനന്തപുരെ സ്വദേശികളായ ഇവർ പാലാരിവട്ടം വൈഎംസിഎയിൽ രണ്ടുമാസം മുറിയെടുത്ത് താമസിച്ചിരുന്നു. ഈ സമയത്ത് ഇവരുടെ ഹൃദയ സംബന്ധമായ അസുഖം മാറ്റാൻ പൂജ ചെയ്യുന്നതിനും മറ്റാവശ്യങ്ങൾക്കുമായി 9 ലക്ഷം രൂപയാണ് അലക്സ് കൈപ്പറ്റിയത്.

Loading...

പിന്നീട് പല തവണകളായി ഇയാൾ 16 ലക്ഷം രൂപവരെ കൈവശപ്പെടുത്തി. പിന്നീട് ഇവരുടെ കയ്യിൽ നിന്ന് എടിഎം കാർഡ് തട്ടിയെടുത്ത് 45 ലക്ഷത്തോളം രൂപ പിൻവലിക്കുകയും വിവിധ സാധനങ്ങൾ വാങ്ങുകയും ചെയ്തിരുന്നു. പണത്തിനായി നിരന്തരം ഭീഷണിപ്പെടുത്തിയതോടെയാണ് ഇവർ പൊലീസിൽ പരാതിപ്പെട്ടത്.