ബ്ലാക്ക് മെയില്‍ കേസ് പ്രതികളിലൊരാള്‍ക്ക് കൊവിഡ്,അറസ്റ്റ് വൈകും

കൊച്ചി: ബ്ലാക്ക്‌മെയില്‍ സംഭവത്തില്‍ പ്രതികളിലൊരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇവരുടെ അറസ്റ്റ് വൈകാനാണ് സാധ്യത. ബ്ലാക്ക്മെയ്ലിങ് തട്ടിപ്പ് കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പ്രതികളിലൊരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. കേസില്‍ പിടിയിലാകാനുള്ള മൂന്ന് പേരില്‍ ഒരാള്‍ക്കാണ് ഇപ്പോള്‍ കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇയാളുടെ അറസ്റ്റ് വൈകുമെന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം നിര്‍ണ്ണായകമായ ഒരു അറസ്റ്റ് കൂടി രേഖപ്പെടുത്തിയിരിക്കുകയാണ്. മുഖ്യപ്രതികളില്‍ ഒരാളായ ഹാരിസാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്. ഇയാള്‍ തൃശ്ശൂര്‍ സ്വദേശിയാണ്. മേക്ക് അപ്പ് ആര്‍ട്ടിസ്റ്റുകളുമായും സിനിമാ താരങ്ങളുമായും ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഷംന കാസിമിന്റെ കേസില്‍ അടക്കം നിര്‍ണ്ണായക വിവരങ്ങള്‍ ഇയാളില്‍ നിന്ന് കിട്ടുമെന്നാണ് കരുതുന്നത്.

Loading...

സംഭവത്തില്‍ ഏഏഴ് കേസ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഐജി വിജയ് സാഖറെ പറഞ്ഞു. ഇതിന് പുറമെ ഷംന കാസിമിന്റെ കേസും ഉണ്ട്. കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യും. എട്ട് പേരാണ് ഇതുവരെ പിടിയിലായത്. ഷംനയുടേതിന് സമാനമായ നാല് ചീറ്റിങ് കേസുകള്‍ കൂടിയുണ്ടെന്ന് മനസിലായെന്നും ഐജി പറഞ്ഞു.