ബ്ലൂ ബ്ലാക്ക് മെയിലിങ് പിടിയിലായ മേരിയുടെയും കൂട്ടരുടെയും വെളിപ്പെടുത്തലിൽ ഞെട്ടൽ

കൊച്ചിയിൽ ബ്ലൂ ബ്ലാക്ക്മെയിലിംഗിൽ പെട്ട് വ്യവസായിയുടെ 30 ലക്ഷം രൂപയാണ് നഷ്ടമായത്. സംഭവത്തിൽ കൂടുതൽ പേർ കുടുങ്ങിഷിട്ടുണ്ടെന്നാണ് വിവരം. നടത്തുകയാണ് സിറ്റി പൊലീസ്. വ്യവസായിയെ ബ്ലാക്ക്‌മെയില്‍ ചെയ്തു പണം തട്ടാന്‍ ശ്രമിച്ച സ്ത്രീ ഉള്‍പ്പെടെ നാലംഗ സംഘം കഴിഞ്ഞ ദിവസമാണ് പൊലീസിന്റെ പിടിയിലായത്.

കണ്ണൂര്‍ പയ്യന്നൂര്‍ വെള്ളക്കടവ് മുണ്ടയോട്ടില്‍ സവാദ് (25), തളിപ്പറമ്പ് പരിയാരം പുല്‍ക്കൂല്‍ വീട്ടില്‍ അഷ്‌കര്‍ (25), കടന്നപ്പള്ളി ആലക്കാട് കുട്ടോത്ത്് വളപ്പില്‍ മുഹമ്മദ് ഷഫീഖ് (27), എറണാകുളം തോപ്പുംപടി ചാലിയത്ത് മേരി വര്‍ഗീസ് (26) എന്നിവരാണ് അറസ്റ്റിലായത്.

Loading...

സംഭവത്തെക്കുറിച്ചു പൊലീസ് വിവരിക്കുന്നത് ഇങ്ങനെ : ഖത്തറില്‍ വച്ച് മേരി വര്‍ഗീസ് പരാതിക്കാരനായ വ്യവസായിയുമായി ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ചു. പിന്നീട് മേരി വര്‍ഗീസ് വ്യവസായിയെ ഖത്തറിലെ തന്റെ വാടക വീട്ടിലേക്കു വിളിച്ചു വരുത്തി. വ്യവസായി എത്തുന്നതിന് മുമ്പ് സവാദ് മുറിയില്‍ ക്യാമറ സജ്ജമാക്കിയിരുന്നു.

ഇതറിയാതെ മുറിയിലേക്കു വന്ന വ്യവസായിയുടെ വസ്ത്രങ്ങള്‍ പ്രതികള്‍ ഊരിമാറ്റി. നഗ്നയായ മേരിക്കൊപ്പം നിര്‍ത്തി ചിത്രങ്ങള്‍ പകര്‍ത്തി. പിന്നീടു നാട്ടിലെത്തിയ വ്യവസായിയുടെ ഫോണിലേക്കു പ്രതികള്‍ ചിത്രങ്ങള്‍ അയയ്ക്കുകയും, 50 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. പണം തന്നില്ലെങ്കില്‍ സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നും അറിയിച്ചു.

ഇത്രയും പണം നല്‍കാന്‍ ഇല്ലാതിരുന്ന വ്യവസായി ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചു. ഒടുവില്‍ സുഹൃത്തിന്റെ നിര്‍ദേശപ്രകാരം എറണാകുളം എസിപി കെ ലാല്‍ജിക്കു പരാതി നല്‍കുകയായിരുന്നു. കൊച്ചി സെന്‍ട്രല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികളെക്കുറിച്ചും താമസസ്ഥലത്തെക്കുറിച്ചും വിവരങ്ങള്‍ ലഭിച്ചു.

പ്രതികള്‍ ആവശ്യപ്പെട്ടതനുസരിച്ചു കുറച്ചു പണം വ്യവസായി സവാദിന്റെ അക്കൗണ്ടിലേക്കു കൈമാറി. ഈ ബാങ്ക് വിശദാംശങ്ങള്‍ ഉപയോഗിച്ച് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.അന്വേഷണത്തില്‍ കണ്ണൂര്‍ തളിപ്പറമ്പിലെ എടിഎമ്മില്‍ നിന്നാണു പണം പിന്‍വലിച്ചതെന്നു കണ്ടെത്തി. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചു.

ഇതിനിടെ, പ്രതികള്‍ മൊബൈല്‍ ഫോണുകളെല്ലാം ഓഫ് ചെയ്തിരുന്നു. ഇവര്‍ ഉപയോഗിച്ചിരുന്ന രഹസ്യഫോണ്‍ നമ്പര്‍ പിന്തുടര്‍ന്ന പൊലീസ് പ്രതികള്‍ തളിപ്പറമ്പില്‍ നിന്നു ബംഗളൂരുവിലേക്കു കടന്നതായി കണ്ടെത്തി. ബംഗളൂരുവിലേക്കുള്ള യാത്രയില്‍ മടിക്കേരിയില്‍ ലോഡ്ജില്‍ താമസിക്കുന്നതിനിടെയാണ് പ്രതികള്‍ പൊലീസിന്റെ വലയിലായത്.