തീപിടിത്തം വൻ പാരിസ്ഥിതിക ആഘാതം ഉണ്ടാക്കി ; കൊച്ചി കോർപ്പറേഷന് 1.8 കോടി രൂപ പിഴ

എറണാകുളം : നഗരത്തെ മുഴുവൻ പുകയിൽ മൂടിയ ബ്രഹ്‌മപുരം മാലിന്യസംസ്‌കരണ പ്ലാന്റ് തീപ്പിടിത്തത്തിൽ കൊച്ചി കോർപ്പറേഷന് 1.8 കോടി രൂപ പിഴ ചുമത്തും. തീപിടിത്തം വൻ പാരിസ്ഥിതിക ആഘാതം ഉണ്ടാക്കിയതിന്റെ അടിസ്ഥാനത്തിൽ മലിനീകരണ നിയന്ത്രണ ബോർഡാണ് കോർപ്പറേഷൻ വൻ തുക പിഴ ഈടാക്കുമെന്ന് അറിയിച്ചിരിക്കുന്നത്.

കോർപ്പറേഷനെതിരെ നിയമപരമായ നടപടികൾക്ക് മലിനീകരണ നിയന്ത്രണബോർഡ് ചീഫ് എൻജിനീയറെ ചുമതലപ്പെടുത്തി. പരിസ്ഥിതി ആഘാതം നാശനഷ്ടങ്ങൾ എന്നിവയെക്കുറിച്ച് വിശദമായി അന്വേഷണം നടത്തിയ ശേഷം കോർപ്പറേഷന് വീണ്ടും പിഴ ചുമത്തും 15 ദിവസത്തിനകം നഗരസഭ വിശദീകരണം നൽകണമെന്ന് അറിയിച്ചിട്ടുണ്ട്.

Loading...

ബയോ മൈനിങ് നടപടികൾ പൂർത്തിയാക്കേണ്ട സമയം കഴിഞ്ഞു. ഫയർ ഹൈഡ്രന്റുകൾ പ്രവർത്തിച്ചിട്ടില്ല. നടപടിക്രമങ്ങൾ പാലിക്കുന്നതിൽ വരുത്തിയ വീഴ്ചയാണ് സ്ഥിതി ഗുരുതരമാക്കിയതെന്ന് മലിനീകരണ നിയന്ത്രണബോർഡ് ചെയർമാൻ എ.ബി. പ്രദീപ് കുമാർ പറഞ്ഞു. മദ്രാസ് ഐഐടിയുമായി ചേർന്ന് എയർ പ്യൂരിഫയർ സ്ഥാപിക്കുമെന്നും മലിനീകരണ നിയന്ത്രണബോർഡ് അറിയിച്ചു. മലിനീകരണത്തോത് വളരെ രൂക്ഷമായ രണ്ട് സ്ഥലങ്ങളിലാകും പ്യൂരിഫയർ സ്ഥാപിക്കും.

ബ്രഹ്‌മപുരത്തെ തീയണയ്‌ക്കാൻ ശ്രമം ഊർജിതമാക്കുമെന്ന് കഴിഞ്ഞ ദിവസം കളക്ടർ രേണു രാജ് പറഞ്ഞിരുന്നു. കൊച്ചിയിലെ ജനങ്ങൾ ഇന്ന് അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം പുറത്തിറങ്ങണമെന്നും അത്യാവശ്യമല്ലാത്ത കച്ചവട സ്ഥാപനങ്ങൾ തുറക്കരുതെന്നും കളക്ടർ നിർദേശം നൽകിയിരുന്നു.