സിനിമാ തിരക്കഥ തയ്യാറാക്കുന്ന ജോലിയില്‍ സഹായിയായി നിയമിക്കാമെന്ന് പറഞ്ഞ് തെറ്റിദ്ധിപ്പിച്ചു; യുവതിയെ പീഡനത്തിനിരയാക്കിയയാള്‍ പിടിയില്‍

കൊച്ചി: സിനിമ സംവിധായകനാണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍. പൊന്നാനി ചിറക്കല്‍ ബിയ്യം സ്വദേശി സുഭാഷ് മന്ത്രയാണ്(35) അറസ്റ്റിലായത്. തിരക്കഥ തയ്യാറാക്കുന്ന ജോലിയില്‍ സഹായിയായി നിയമിക്കാമെന്ന് പറഞ്ഞായിരുന്നു ഇയാള്‍ യുവതിയുമായി അടുത്തത്. പൂക്കാട്ടുപടിയിലുള്ള ഫഌറ്റിലായിരുന്നു പീഡനം നടന്നത്.

ന്യൂ ജനറേഷന്‍ സിനിമകളുടെ അണിയറില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണെന്നും പറഞ്ഞാണ് പ്രതി യുവതികളെ പരിചയപ്പെടുന്നത്. കഴിഞ്ഞ ഏപ്രില്‍ മാസമാണ് പെരുമ്പാവൂര്‍ സ്വദേശിനിയായ യുവതി സുഭാഷിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഇതേ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു.

ഇതുവരെ പ്രതി ഒരു സിനിമയുടെ അണിയറ പ്രവര്‍ത്തകനായി പോലും പ്രവര്‍ത്തിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. എറണാകുളത്തു നിന്നുമാണ് പ്രതിയെ പൊലീസ് പിടികൂടിയത്.