വ്യാജ പെണ്ണുകാണൽ തിരക്കഥ, എറണാകുളത്തെ വ്യവസായിയെ മൈസൂരുവിൽ എത്തിച്ച് നഗ്ന ചിത്രങ്ങൾ എടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ

കൊച്ചി: വ്യാജ പെണ്ണുകാണൽ നാടകം നടത്തി വ്യവസായിയിൽ നിന്നും പണം തട്ടിയ കേസിൽ ഒരാൾ കൂടി പിടിയിലായി. കഴിഞ്ഞ വർഷം ഫെബ്രുവരി മാസത്തിലായിരുന്നു സംഭവം. എറണാകുളത്തുള്ള വ്യവസായിയെ പെണ്ണുകാണാൻ എന്ന വ്യാജേന മൈസൂരുവിൽ എത്തിക്കുകയായിരുന്നു തട്ടിപ്പിന്റെ ആദ്യ രീതി. പിന്നീട് പെൺകുട്ടിക്കൊപ്പം നഗ്ന ചിത്രങ്ങൾ എടുത്ത് പണം തട്ടിയ കേസിലാണ് ഒരാൾ കൂടി പിടിയിലായിരിക്കുന്നത്.

വടകര, തളിയിക്കര പുളകണ്ടി വീട്ടിൽ അൻവർ ഇബ്രാഹിമാണ് അറസ്റ്റിലായത്. കൊച്ചി സെൻട്രൽ പൊലീസാണ് ഇയാളെ പിടികൂടിയത്. കേസിലെ പ്രതികളിൽ ഒരാളെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. സംഘത്തിലെ മറ്റുളളവർക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു. എറണാകുളത്ത് ബിസിനസ് നടത്തുന്ന കോഴിക്കോട് സ്വദേശി ആണ് തട്ടിപ്പിനിരയായത്. ആദ്യം തന്നെ പ്രതികൾ വ്യവസായിയുമായി സൗഹ്യദം സ്ഥാപിച്ചിരുന്നു. ഈ സൗഹ്യദമാണ് പിന്നീട് ഇവർ ചൂഷണം ചെയ്തത്.

Loading...

പ്രതികൾ വ്യവസായിക്കുവേണ്ടി മൈസുരുവിരിൽ പെണ്ണുകാണാൻ എന്നുപറഞ്ഞ് കാറിൽ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. പെൺകുട്ടിയുമായി സംസാരിക്കാമെന്ന് പറഞ്ഞ മുറിയിൽ കയറ്റിയ ശേഷം പ്രതികൾ പുറത്ത് നിന്നു പൂട്ടി. പെട്ടന്ന് തന്നെ കർണാടക പൊലീസ് എന്നുപറഞ്ഞ് സംഘാംഗങ്ങൾ മുറിക്കകത്ത് കയറി നഗ്നഫോട്ടോകൾ എടുക്കുകയായിരുന്നു. മൂന്നു ലക്ഷം രൂപയും വിലയേറിയ വാച്ചും കൈക്കലാക്കുകയും ബ്ലാങ്ക് മുദ്രപത്രങ്ങളിൽ ഒപ്പിടുവിക്കുകയും ചെയ്തുവെന്നാണ് പരാതി.