കൊച്ചി ചക്കരപ്പറമ്പില്‍ കെഎസ്ആര്‍ടിസി ബസ് മരത്തിലിടിച്ച് ഡ്രൈവര്‍ മരിച്ചു, 26 യാത്രക്കാർക്ക് പരുക്ക്

കൊച്ചി: ചക്കരപ്പറമ്പിൽ കെഎസ്ആർടിസി ബസ് മരത്തിലിടിച്ച് ഡ്രൈവർ മരിച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും കോ​ഴി​ക്കോ​ട്ടേ​യ്ക്ക് പോ​യ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അ​പ​ക​ടം.

തിരുവനന്തപുരം സ്വദേശി അരുൺ സുകുമാർ(45) ആണ് മരിച്ചത്. 26 യാത്രക്കാർക്ക് പരുക്കേറ്റു. തിരുവനന്തപുരം – കോഴിക്കോട് സൂപ്പർ ഡീലക്സ് ബസ് ആണ് അപകടത്തിൽ പെട്ടത്.നാലുപേരുടെ പരുക്ക് ഗുരുതരമാണ്. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. കണ്ടക്ടറുടെ പരുക്ക് ഗുരുതരമാണ്.

Loading...

രക്ഷാപ്രവർത്തനം പൂർത്തിയായി. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. അപകടത്തിൽ ബസ്സിന്റെ മുൻഭാഗം പൂർണമായും തകർന്നു. ഇടിയുടെ ആഘാതത്തിൽ മരം കടപുഴകി. മരം മുറിച്ചുമാറ്റിയാണ്‌ ഗതാഗതം പുന:സ്ഥാപിച്ചത്‌. അപകടത്തിൽ പെട്ടവരെ രണ്ട് സ്വകാര്യ ആശുപത്രികളിലായി പ്രവേശിപ്പിച്ചു.