കൊച്ചിയിലെ മാളില്‍ നടിയെ ഉപദ്രവിച്ച കേസിലെ പ്രതികളുടെ ദ്യശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു. 25വയസിന് താഴെ പ്രായമുള്ള രണ്ട് യുവാക്കളുടെ ദൃശ്യങ്ങളാണ് പുറത്ത് വിട്ടത്. പ്രതികള്‍ മാളില്‍ കയറിയത് സെക്യൂരിറ്റി ജീവനക്കാരനെ തെറ്റിദ്ധരിപ്പിച്ചാണെന്നും അന്വേഷണത്തില്‍ വ്യക്തമായി. പ്രതികള്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കി.കൊച്ചിയില്‍ ഷോപ്പിംഗ് മാളില്‍ വച്ച് യുവനടിയെ ഉപദ്രവിച്ചതെന്ന് സംശയിക്കുന്ന രണ്ട് യുവാക്കളുടെ ദൃശ്യങ്ങളാണ് പൊലീസ് പുറത്ത് വിട്ടത്. മാളിലെ ദൃശ്യത്തിന് പുറമേ മെട്രോ സ്റ്റേഷനുകളിലെയും എറണാകുളം സൌത്ത് റെയില് വേ സ്റ്റേഷനിലുടെയും പ്രതികള്‍ കടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് പുറത്ത് വിട്ടത്.
രാത്രി എട്ടരക്ക് ശേഷമുള്ള സിസിടിവി ദൃശ്യങ്ങളാണ് സൌത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ലഭിച്ചത്. പ്രതികള്‍ ജില്ലക്ക് പുറത്ത് നിന്നുള്ളവരാണെന്ന നിഗമനത്തിലാണ് പൊലീസ്. പ്രതികളെ കണ്ടെത്താന്‍ മറ്റ് ജില്ല പൊലീസ് മേധാവികളുടെ സഹായവും അന്വേഷണസംഘം തേടിയിട്ടുണ്ട്. മെട്രോ ട്രെയിന്‍ വഴി മാളിലെത്തിയ പ്രതികള്‍ മറ്റൊരാള്‍ക്കൊപ്പമെന്ന വ്യാജേനെ പേരു വിവരങ്ങള്‍ നല്‍കാതെയാണ് മാളില്‍ പ്രവേശിച്ചത്. പ്രതികള്‍ തിരിച്ച് പോയതും മെട്രോ റെയില്‍ വഴിയാണ്. വെള്ളിയാഴ്ച്ച മാളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചിരുന്നുവെങ്കിലും പ്രതികള്‍ മാസ്‌ക് വച്ചിരുന്നതിനാല്‍ മുഖം വ്യക്തമായിരുന്നില്ല. തുടര്‍ന്ന പ്രതികള്‍ മടങ്ങിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഷോപ്പിംഗ് മാളില്‍വച്ച് നേരിട്ട ദുരനുഭവം നടി വെളിപ്പെടുത്തിയത്. കുടുംബത്തോടൊപ്പം ഷോപ്പിംഗ് മാളില്‍ എത്തിയപ്പോള്‍ രണ്ട് ചെറുപ്പക്കാര്‍ തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നും, ശരീരത്തില്‍ സ്പര്‍ശിച്ച ശേഷം പിന്തുടര്‍ന്നെന്നുമാണ് നടിയുടെ ആരോപണം. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത പൊലീസ് നടിയുടെ അമ്മയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. പൊതു ഇടങ്ങളില്‍ സ്ത്രീകള്‍ക്കു നേരെ അതിക്രമം നടത്തുന്നവരെ വെളിച്ചത്തു കൊണ്ടു വരാന്‍ സാധിച്ചുവെന്ന് വനിതാ കമ്മീഷനും പ്രതികരിച്ചു. സംഭവത്തില്‍ നടിയുടെ മൊഴിയെടുക്കാന്‍ വനിതാ കമ്മീഷന്‍ തീരുമാനിച്ചിരുന്നെങ്കിലും നടി സ്ഥലത്തില്ലാത്തതിനെ തുടര്‍ന്ന്