മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനം, ഒടുവില്‍ പൂച്ചക്കുഞ്ഞിന് പുതുജീവന്‍

കൊച്ചി: വൈറ്റില ജങ്ക്ഷന് സമീപം മെട്രോയുടെ തൂണിന് മുകളില്‍ കുടുങ്ങിപ്പോയ പൂച്ചക്കുഞ്ഞിനെ മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ രക്ഷപ്പെടുത്തി. ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥരുടെ മണിക്കൂറുകള്‍ നീണ്ട ശ്രമഫലത്തിനൊടുവിലാണ് പൂച്ചക്കുഞ്ഞിനെ ഒരു പോറല്‍ പോലും ഏല്‍ക്കാതെ രക്ഷപ്പെടുത്തിയത്. ഒരാഴ്ചയ്ക്ക് മുന്‍പാണ് പൂച്ച മെട്രോയുടെ തൂണിന് മുകളില്‍ കുടുങ്ങിയത്. പള്ളിമുക്കില്‍നിന്ന് വൈറ്റിലയിലേക്കുള്ള ഗതാഗതം പൂര്‍ണമായും നിര്‍ത്തിവച്ചായിരുന്നു ഞായറാഴ്ച ഉച്ചയോടെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. വെള്ളവും ആഹാരവും ലഭിക്കാതെ അവശനിലയിലായിരുന്നു പൂച്ചക്കുഞ്ഞ്.

പൂച്ചക്കുഞ്ഞിനെ രക്ഷപ്പെടുത്തുന്നതിനിടെ ഒരാള്‍ക്ക് പരിക്കേറ്റു. പൂച്ച മാന്തിയാണ് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടയാള്‍ക്ക് പരിക്കേറ്റത്. മുപ്പതടിയോളം ഉയരമുള്ള മെട്രോ തൂണിനുമുകളിലുണ്ടായിരുന്ന പൂച്ചക്കുഞ്ഞിനെയാണ് ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തിയത്. രക്ഷാപ്രവര്‍ത്തനത്തിനിടെ പൂച്ച വലിയ ഉയരത്തില്‍നിന്നും താഴേക്കു വീണു. തുടര്‍ന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പൂച്ചകുഞ്ഞിനെ നാട്ടുകാരും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് പിടികൂടുകയും, ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു

Loading...

വൈറ്റില ജംങ്ഷന് സമീപമുള്ള ട്രാക്കിലെ പില്ലറുകള്‍ക്കിടയില്‍ ആറു ദിവസമായി പൂച്ച കുടുങ്ങി കിടക്കുകയായിരുന്നു. ഇന്ന് രാവിലെ പൂച്ചയെ രക്ഷപ്പെടുത്താന്‍ മെട്രോ അധികൃതര്‍ ഫയര്‍ ഫോഴ്സിന്റെ സഹായം തേടുകയായിരുന്നു. വലിയ ക്രെയിനുകളും വലകളും വിരിച്ചാണ് പൂച്ചയെ രക്ഷപ്പെടുത്താന്‍ ശ്രമം നടക്കുന്നത്. ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ പില്ലറുകള്‍ക്കിടയില്‍ കയറിയെങ്കിലും കൂടുതല്‍ ഇടുങ്ങിയ ഭാഗത്തേയ്ക്ക് പൂച്ച നീങ്ങിയതോടെയാണ് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായത്. വൈറ്റിലയില്‍ നിന്ന് കൊച്ചിയിലേയ്ക്ക് പോകുന്ന റോഡില്‍ ഗതാഗതം നിയന്ത്രിച്ചാണ് രക്ഷാപ്രവര്‍ത്തനം തുടരുന്നത്. വൈറ്റില ജംങ്ഷന് സമീപമാണ് സംഭവം. പൂച്ചയെ സുരക്ഷിതമായി പിടികൂടി രക്ഷിക്കാനുള്ള ശ്രമമാണ് ഫയര്‍ ഫോഴ്സ് ശ്രമിക്കുന്നത്.

ഗതാഗതം നിയന്ത്രിച്ചതോടെ വാഹനങ്ങളുടെ നിര രൂപപ്പെട്ടിട്ടുണ്ട്. ഇടുങ്ങിയ പില്ലറുകള്‍ക്കിടയില്‍ അങ്ങും ഇങ്ങും ഓടി നടക്കുന്ന പൂച്ചയെ വലയിലാക്കുക എന്ന ഏറെ ശ്രമകരമായ ജോലിയാണ് ഫയര്‍ഫോഴ്സ് ഏറ്റെടുത്തിരിക്കുന്നത്. മെട്രോ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. പൂച്ചയുടെ കരച്ചില്‍ കേട്ടു പരിശോധിച്ചപ്പോഴാണു സംഭവം നാട്ടുകാര്‍ അറിഞ്ഞത്. കഴിഞ്ഞ ദിവസം തന്നെ അഗ്‌നിരക്ഷാസേനയെ വിവരം അറിയിച്ചിരുന്നെങ്കിലും മെട്രോ തൂണിന്റെ മുകളില്‍ കയറാനുള്ള സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ പൂച്ചയെ മോചിപ്പിക്കാന്‍ സാധിച്ചിരുന്നില്ല. മെട്രോ അധികൃതര്‍ തന്നെ ക്രെയിന്‍ എത്തിച്ചതിനെ തുടര്‍ന്നാണ് ഞായറാഴ്ച പൂച്ചയെ പിടിക്കാന്‍ ശ്രമം തുടങ്ങിയത്.

മെട്രോ അധികൃതരും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് പൂച്ചയെ രക്ഷിക്കാന്‍ ശ്രമിച്ചത്. ദിവസങ്ങളായി മെട്രോ ട്രാക്കില്‍ പില്ലറുകള്‍ക്കിടയില്‍ പൂച്ച കുടുങ്ങി കിടക്കുകയാണ്. ഇന്ന് രാവിലെയാണ് പൂച്ചയെ പുറത്തെടുക്കാന്‍ മെട്രോ അധികൃതര്‍ ഫയര്‍ ഫോഴ്‌സിന്റെ സഹായം തേടിയത്. വൈറ്റില ജംങ്ഷന് സമീപമാണ് സംഭവം. പൂച്ചയെ സുരക്ഷിതമായി പിടികൂടി രക്ഷിക്കാനുള്ള ശ്രമമാണ് ഫയര്‍ ഫോഴ്‌സ് ശ്രമം. വലിയ ക്രെയിനുകളും വലകളും എല്ലാം ഒരുക്കിയാണ് ഫയര്‍ഫോഴ്‌സ് പൂച്ചയെ രക്ഷിക്കാനുള്ള ശ്രമം.

വൈറ്റിലയില്‍ നിന്ന് കൊച്ചിയിലേക്ക് പോകുന്ന റോഡില്‍ ഗതാഗതം നിയന്ത്രിച്ചാണ് ഫയര്‍ഫോഴ്‌സിന്റെ രക്ഷാ പ്രവര്‍ത്തനം നടക്കുന്നത്. ഗതാഗതം നിയന്ത്രിച്ചതോടെ വാഹനങ്ങളുടെ നിര രൂപപ്പെട്ടിട്ടുണ്ട്. ഇടുങ്ങിയ പില്ലറുകള്‍ക്കിടയില്‍ അങ്ങും ഇങ്ങും ഓടി നടക്കുന്ന പൂച്ചയെ വലയിലാക്കുക എന്ന ഏറെ ശ്രമകരമായ ജോലിയാണ് ഫയര്‍ഫോഴ്‌സ് ഏറ്റെടുത്തിരിക്കുന്നത്