കൊച്ചി: യാത്രക്കാർ വർദ്ധിച്ചതോടെ മെട്രോയുടെ സമയക്രമത്തിൽ മാറ്റം വരുത്തി. തിങ്കളാഴ്ച്ച മുതൽ രാവിലെ 7 മുതൽ രാത്രി 9 മണി വരെയായിരിക്കും മെട്രോ സർവ്വീസ് നടത്തുക. എന്നാൽ ശനി, ഞായർ ദിവസങ്ങളിൽ സമയക്രമത്തിൽ മാറ്റമില്ല. ലോക്ഡൗണിനു ശേഷം രാവിലെ 8 മുതൽ രാത്രി 8 വരെയായിരുന്നു മെട്രോ സർവ്വീസ് നടത്തിയിരുന്നത്.
എന്നാൽ കഴിഞ്ഞ 15 ദിവസങ്ങളിലെ യാത്രക്കാരുടെ എണ്ണം ക്രമേണ വർദ്ധിച്ചതിനാൽ പുതിയ തീരുമാനം. അതേസമയം യുപിഎസ്‌സി പരീക്ഷ കണക്കിലെടുത്ത് 18 ന്മെട്രോ സർവീസ് രാവിലെ 7 മണിക്ക് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
Loading...