ഷംന ചാറ്റ് ചെയ്ത് തന്നെ ബന്ധപ്പെടുകയായിരുന്നു: ഷംനയെ നേരത്തെ അറിയില്ലെന്നും ടിക് ടോക്ക് താരം യാസിർ

കൊച്ചി: ഷംനാ കാസിം ബ്ലാക്ക്‌മെയിൽ കേസുമായി ബന്ധപ്പെട്ട് ടിക്ക് ടോക്ക് താരം യാസിറിനെ പൊലീസ് ചോദ്യം ചെയ്തു. ഷംനയെ നേരത്തെ അറിയില്ലെന്നാണ് യാസിർ പോലീസിനോട് വ്യക്തമാക്കിയത്. തന്റെ ഫോട്ടോ പ്രതികൾ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും യാസിർ പൊലീസിനോട് ചോദ്യം ചെയ്യലിനിടയിൽ വ്യക്തമാക്കി. ഗൾഫിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ജോലി ചെയ്യ്ത് വരികയാണ് യാസിർ. ഷംന ചാറ്റ് ചെയ്ത് തന്നെ ബന്ധപ്പെടുകയായിരുന്നുവെന്നാണ് ഇയാൾ മൊഴി നൽകിയിരിക്കുന്നത്.

അതേ‌സമയം, കേസിൽ മൂന്ന് പേർ ഒളിവിലാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. നിർമാതാവിന് വിവരം ലഭിച്ചത് വിദേശത്ത് നിന്നാണെന്നും നിർമാതാവിനെ വിളിച്ച വിദേശ നമ്പറിന്റെ ഉറവിടം കണ്ടെത്തുമെന്നും പൊലീസ് കൂട്ടിച്ചേർത്തു. നിർമ്മാതാവിനെ പൊലീസ് ചോദ്യം ചെയ്യും. കേസിൽ സ്ത്രീകളുടെ പങ്ക് ബോധ്യമായെന്നും പൊലീസ് വ്യക്തമാക്കി. വിവാഹത്തട്ടിപ്പ് സംഘം ഷംനയുടെ വീട്ടിലെത്തിയതിന് പിന്നാലെയാണ് നിർമാതാവും എത്തിയത്.

Loading...

വിദേശത്തുനിന്ന് സന്ദേശം ലഭിച്ചത് കൊണ്ടാണ് നിർമാതാവ് എത്തിയതെന്നാണ് വിവരം. സന്ദേശത്തിന്റെ ഉറവിടത്തെ കുറിച്ച് അന്വേഷിക്കുകയാണ്. ബ്ലാക്ക് മെയിൽ കേസിൽ ചലച്ചിത്ര നിർമ്മാതാവിനെ ചോദ്യം ചെയ്യുമെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു. വിവാഹതട്ടിപ്പിനായി പ്രതികൾ ഷംനയുടെ വീട്ടിൽ പോയി വന്ന ശേഷം ഇയാൾ വീട്ടിൽ വന്നെന്ന ഷംന പൊലീസിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്.