ആറ് മാസം പ്രായമുള്ള പെൺകുഞ്ഞിന് നേരെ അച്ഛന്‍റെ ക്രൂരത: കുട്ടിയുടെ ദേഹത്ത് പൊള്ളലേറ്റതിന്‍റെയും അടിയേറ്റതിന്‍റെയും പാടുകൾ: സംഭവം എറണാകുളത്ത്

കൊച്ചി: എങ്ങനെ കഴിയുന്നു ഈ മുനഷ്യർക്ക് ഇത്ര ക്രൂരരാവാൻ. എന്തിന്റെ പേരിൽ ആയാലും ഇത്തരത്തിലുള്ള ക്രൂരതയ്ക്ക് മാപ്പില്ല. എറണാകുളത്ത് ആറ് മാസം പ്രായമുള്ള പെൺകുഞ്ഞിന് നേരെയാണ് അച്ഛന്റെ ക്രൂരത. എറണാകുളം തിരുവാങ്കുളം ഏറമ്പാകത്താണ് സംഭവം. ആറ് മാസം മാത്രം കുഞ്ഞിന്റെ ദേഹത്ത് പൊള്ളലേറ്റതിന്‍റെയും അടിയേറ്റതിന്‍റെയും പാടുകളുണ്ട്. കുട്ടിയെ അച്ഛൻ വലിച്ചെറിയാറുണ്ടെന്നും അമ്മ പൊലീസിന് മൊഴി നല്‍കി. തുടർന്ന് കുട്ടിയുടെ അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കുട്ടിയുടെ അച്ഛൻ ആനന്ദ് മദ്യപിച്ച് കുട്ടിയെ ഉപദ്രവിക്കാറുണ്ടെന്ന് അമ്മ പൊലീസിനോട് പറഞ്ഞു. അച്ഛന്‍ കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചെന്ന് നാട്ടുകാരും പറയുന്നു. അതേസമയം അച്ഛന്‍ കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചെന്ന് ശിശുക്ഷേമ സമിതി അധികൃതരും വ്യക്തമാക്കുന്നു. പൊലീസ് സ്ഥലത്തെത്തി കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി. ശിശുക്ഷേമ സമിതി അംഗങ്ങളും പൊലീസും സ്ഥലത്തെത്തി പരിശോധിക്കുകയാണ്.

Loading...

കഴിഞ്ഞ മാസം അങ്കമാലിയില്‍ സമാനമായ സംഭവം നടന്നിരുന്നു. അങ്കമാലിയിൽ അച്ഛൻ വലിച്ചെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കുഞ്ഞ് നാളെ ആശുപത്രി വിടും. രണ്ട് മാസം പ്രായമായ കുഞ്ഞ് പൂർണ്ണ ആരോഗ്യവതിയായതായി ആശുപത്രി അധികൃതർ അറിയിച്ചു.