രണ്ടുതവണ എന്നെ നോക്കരുത്; വൈറലായി കൊച്ചി മെട്രോ ട്രാന്‍സ്ജന്‍ഡേഴ്‌സ് വീഡിയോ

കൊച്ചി : കൊച്ചി മെട്രോയില്‍ ജോലി ലഭിച്ച ഭിന്നലിംഗക്കാരെ സ്വാഗതം ചെയ്തുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയ വീഡിയോ വൈറലായി. ഇന്‍ഫര്‍മേഷന്‍സ് ആന്‍ഡ് പബ്ലിക് റിലേഷന്‍ വകുപ്പിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ അപ് ലോഡ് ചെയ്ത വീഡിയോയ്ക്ക് വിദേശങ്ങളില്‍ നിന്നുപോലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഭിന്നലിംഗക്കാരായ ജിവനക്കാര്‍ ജനങ്ങളോട് സംവദിക്കുന്ന രീതിയിലാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. ഭിന്നലിംഗക്കാരും സ്വപ്‌നങ്ങളും അവകാശങ്ങളുമുള്ള സാധാരണ മനുഷ്യരാണെന്ന സന്ദേശമാണ് വീഡിയോയിലൂടെ നല്‍കുന്നത്.

Loading...

എന്‍ഡിടിവിയും സിഎന്‍എന്‍ ചാനലും അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധേയമായ ബസ് ഫീഡ് വെബ്‌സൈറ്റും ദേശീയ ക്വിന്റ്, സ്‌കൂപ്പ് വൂപ്. സ്റ്റോറി പിക്ക്, ബീയിംഗ് ഇന്ത്യന്‍ തുടങ്ങിയ സൈറ്റുകളും ഇത് സംബന്ധിച്ച വാര്‍ത്ത നല്‍കി. വീഡിയോ ഉപയോഗിക്കുന്നതിനുളള അനുമതി തേടി റോയിട്ടേഴ്‌സ് സര്‍ക്കാരിനെ സമീപിച്ചിരിക്കുകയാണ്.

23 ഭിന്നലിംഗക്കാര്‍ക്കാണ് കൊച്ചി മെട്രോയില്‍ ജോലി നല്‍കിയിരിക്കുന്നത്.