കൊടകര കുഴൽപ്പണകേസിൽ ബിജെപി സംഘടനാ ജനറൽ സെക്രട്ടറി എം.ഗണേഷ് ഇന്ന് അന്വേഷണ സംഘത്തിനു മുമ്പിൽ ഹാജരാകും

കൊടകര കുഴൽപ്പണ കേസിൽ ബിജെപി സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി എം.ഗണേഷ് ഇന്ന് അന്വേഷണ സംഘത്തിനു മുമ്പിൽ ചോദ്യം ചെയ്യലിന് ഹാജരാകും. നേരത്തെ എം. ഗണേഷിനോടും സ്‌റ്റേറ്റ് ഓഫീസ് സെക്രട്ടറി ജി.ഗിരീഷിനോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നെങ്കിലും ഹാജരായിരുന്നില്ല. അതിനാൽ ഇന്ന് ഹാജരാകാൻ വീണ്ടും നോട്ടീസ് അയക്കുകയായിരുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണാവശ്യങ്ങൾക്കായി കുഴൽപ്പണം വിനിയോഗിച്ചു എന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന നേതാക്കളെ അന്വേഷണ സംഘ൦ ചോദ്യം ചെയ്യുന്നത്. കുഴൽപ്പണം കവർച്ച ചെയ്ത സംഘത്തിലെ പ്രതികൾ ആഡംബര ആവശ്യങ്ങൾക്കായി പണം ഉപയോഗിച്ചു എന്നും പഞ്ചനക്ഷത്ര ഹോട്ടലുകളിൽ താമസിക്കുകയായിരുന്നെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. പിടിയിലായ പ്രതികളുടെ കുടുംബാംഗങ്ങളുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തുന്നുണ്ട്.

Loading...