Top Stories

കോടനാട് എസ്റ്റേറ്റ് കൊലപാതകം;മലയാളികളായ പ്രതികളെ കുടുക്കിയത് കാവി തോർത്ത്

കോയമ്പത്തൂർ: കോടനാട് എസ്റ്റേറ്റിൽ കാവൽക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ മലയാളികളായ പ്രതികളെ ഒറ്റിയത് കാവി തോർത്ത്. മോഷണം നടത്തുന്നതിന് മുമ്പ് കവർച്ചക്കാർ കാവൽക്കാരെ കെട്ടിയിടാൻ ഉപയോഗിച്ച തോർത്തിൽ തുടങ്ങിയ അന്വേഷണം പ്രതികളിലേക്ക് എത്തിച്ചേർന്നത്. ഇത്തരം തോർത്ത് ഉപയോഗിക്കുന്നത് മലയാളികളാണെന്നതായിരുന്നു കണ്ടെത്തൽ.ജയലളിതയുടെ വിലപ്പെട്ട പല വസ്തുക്കളും അടങ്ങിയ എസ്റ്റേറ്റെന്ന് വിലയിരുത്തുന്ന കോടനാട്ട് ബംഗ്ളാവിന്റെ രണ്ടു കാവൽക്കാരിൽ ഒരാളാണ് കൊല്ലപ്പെട്ടത്. മറ്റേയാൾ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലാണ്. കൊല്ലപ്പെട്ട കാവൽക്കാരൻ ഓം ബഹാദൂറിനെ തോർത്ത് കൊണ്ടു കെട്ടിയിട്ട നിലയിലാണ് പോലീസ് കണ്ടെത്തിയത്. തമിഴ്നാട്ടുകാർ അല്ല ഈ തോർത്ത് ഉപയോഗിക്കുന്നതെന്നും മലയാളികളാണെന്നുമുള്ളതായിരുന്നു പോലീസിന്റെ ആദ്യ നിഗമനം.

“Lucifer”

മോഷണം തടയാൻ എത്തിയ കാവൽക്കാരെ കയ്യുംകാലും കെട്ടി തലകീഴായി മരത്തിൽ കെട്ടിയിടുകയായിരുന്നു. ഇവർ കോത്തഗിരിക്കടുത്തുള്ള അളക്കരയിലെ കോട്ടേജിൽ മൂന്ന് ദിവസം താമസിച്ചിരുന്നതായും കണ്ടെത്തി. കേസിലെ ഒന്നാം പ്രതിക്കും രണ്ടാം പ്രതിക്കും അപകടം സംഭവിച്ചതും ഒന്നാംപ്രതി കനകരാജ് മരണമടഞ്ഞതും സംശയം ഉയർത്തിയിരുന്നു. കനകരാജിന് അപകടം സംഭവിച്ചതിന് പിന്നാലെ രണ്ടാം പ്രതി സയനും അപകടത്തിൽ പെടുകയും ഇയാളുടെ ഭാര്യയും മകളും മരണത്തിന് കീഴടങ്ങുകയും ചെയ്തിരുന്നു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഭാര്യയെയും മകളെയും സയൻ മനപ്പൂർവ്വം അപകടത്തിൽ പെടുത്തിയതാണോ എന്ന സംശയം ഉയർന്നെങ്കിലും പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ അത്തരം ഒരു സാധ്യത കണ്ടെത്താനായില്ല. കേസ് അട്ടിമറിക്കാൻ കേരളാപോലീസ് ശ്രമിച്ചെന്ന ആരോപണം ഉയരുന്നുണ്ട്. കേസിൽ ആകെ പതിനൊന്നു പ്രതികളാണെന്നാണ് തമിഴ്നാട് പോലീസ് പറയുന്നത്. ഇതിലെ മുഖ്യപ്രതിയായ കനകരാജ് സേലത്തുണ്ടായ അപകടത്തിൽ മരിച്ചു. മറ്റൊരു പ്രതി സയൻ പാലക്കാട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലാണ്. അഞ്ചുപ്രതികളെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഘം സഞ്ചരിച്ച ഇന്നോവ കാറും കസ്റ്റഡിയിലെടുത്തു. ഒരാളെ തൃശൂരിൽ നിന്ന് അറസ്റ്റ് ചെയ്തു. ഇനി ഒരാളെക്കൂടി പിടികൂടാനുണ്ടെന്നാണ് വിവരം.

Related posts

തലയോലപറമ്പ് കൊലപാതക കേസിൽ നിർണായക വഴിത്തിരിവ്, അസ്ഥി കഷണങ്ങൾ കണ്ടെത്തി

subeditor

സജീഷേട്ടാ,മക്കളെ നന്നായി നോക്കണേ… നൊമ്പരമായി ലിനിയുടെ അവസാന വാക്കുകള്‍

subeditor12

നവമ്പർ 11ന്‌ ഭൂമിക്ക് നേരേ അക്രമണം ഉണ്ടായോ,ദ്വീപുകളിൽ വൻ ശബ്ദം മുഴങ്ങി, അമ്പരന്ന് ശാസ്ത്ര ലോകം

subeditor

എച്ച്‌ഐവി ആയുധമാക്കി, അറിഞ്ഞുകൊണ്ട് അസുരക്ഷിത ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട് മറ്റുള്ളവര്‍ക്കും പരത്തി, ചതിക്കപ്പെട്ട വിവരം വെളിപ്പെടുത്തി ഇരകള്‍

subeditor10

മംഗളത്തിനു പിന്നാലെ മാധ്യമം ചാനലും അടച്ചുപൂട്ടലിന്റെ വക്കില്‍

മലപ്പുറത്ത് തിയറ്ററിലേ പീഢനം പ്രതി അറസ്റ്റിൽ,പ്രതി നടത്തിയത് കൈവിലുകൾ കൊണ്ട് മണിക്കൂറുകൾ നീണ്ട ലൈംഗീക പീഢനം

subeditor

നടി ആക്രമിക്കപ്പെട്ട കേസ് ഡല്‍ഹി നിര്‍ഭയക്കേസിനെക്കാള്‍ ഭയാനകമെന്ന് പ്രോസിക്യൂഷന്‍

subeditor

ലീന മരിയ പോൾ പോലീസ് സുരക്ഷ അവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കി

കൊച്ചിയില്‍ ലഹരിമരുന്ന് വേട്ട; രണ്ടുകോടിരൂപ വിലമതിക്കുന്ന രണ്ടുകിലോ ലഹരിമരുന്നുകള്‍ പിടികൂടി

മോദിയേ വധിക്കാൻ വന്ന 4 അൽഖായിദ ഭീകരർ പിടിയിലായി

subeditor

ബല്‍റാം വ്യാജ വക്കീല്‍ എല്‍എല്‍ബിക്ക് മാര്‍ക്ക് തിരുത്തി എസ് എഫ് ഐ പ്രവര്‍ത്തകന്‍; പൊട്ടക്കണ്ണന്‍ മാവേലെറിഞ്ഞപ്പോള്‍ സൈബര്‍ സഖാക്കള്‍ക്ക് തിരുവോണം

ഇനി പ്രളയമുണ്ടാകില്ല… ഡാമുകള്‍ കൃത്യസമയത്ത് അടയ്ക്കുകയും തുറക്കുകയും ചെയ്യുമെന്ന് മന്ത്രി മണി

subeditor5

Leave a Comment