മോദിക്ക് കൊടിക്കുന്നേല്‍ സുരേഷ് സത്യ പ്രതിജ്ഞ ചൊല്ലികൊടുത്തേക്കും

തുടര്‍ച്ചയായ രണ്ടാംതവണ പ്രധാനമന്ത്രിയായി നരേന്ദ്രമോദി സ്ഥാനമേല്‍ക്കുമ്പോള്‍ മാവേലിക്കര എം.പി. കൊടിക്കുന്നില്‍ സുരേഷ് സത്യപ്രതിജ്ഞ ചൊല്ലികൊടുത്തേക്കും.

പ്രോ ടേം സ്പീക്കറാണ് പ്രധാനമന്ത്രിക്ക് സത്യപ്രതിജ്ഞ ചൊല്ലിനല്‍കുക. ലോക്സഭാംഗങ്ങളില്‍ സീനിയോറിറ്റിയുള്ള ആളെയാണ് പ്രോ ടേം സ്പീക്കറായി തെരഞ്ഞെടുക്കുക.

Loading...

കഴിഞ്ഞ സഭയില്‍ കര്‍ണാടകയില്‍നിന്നുള്ള മുനിയപ്പയായിരുന്നു സീനിയര്‍ അംഗം. ഇക്കുറി മുനിയപ്പ ജയിക്കാത്തതിനാല്‍ കൊടിക്കുന്നില്‍ പ്രോ ടേം സ്പീക്കറാകാന്‍ സാധ്യതയുണ്ട്.

മാവേലിക്കരയില്‍ സിപിഐ സ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാറിനെ പിന്നിലാക്കിയാണ് കൊടിക്കുന്നില്‍ സുരേഷിന്റെ ജയം. 4,44,415 വോട്ടുകളാണ് കൊടിക്കുന്നില്‍ നേടിയത്. 3,79,277 വോട്ടുകളാണ് സിപിഐ സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്. എന്‍ഡിഎയ്ക്കായി രംഗത്തിറങ്ങിയ ബിഡിജെഎസ് സ്ഥാനാര്‍ഥി തഴവ സഹദേവന് 1,33,546 വോട്ടുകള്‍ മാത്രമാണ് നേടാനായത്