മയക്കുമരുന്ന് കേസ്; ബിനീഷ് കുറ്റക്കാരനാണെങ്കിൽ സംരക്ഷിക്കില്ല-കോടിയേരി

തിരുവനന്തപുരം: മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസിൽ മകനെ സഹായിക്കില്ലെന്ന് വ്യക്തമാക്കി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബിനീഷ് കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കാമെന്നും ആരും സംരക്ഷിക്കില്ലെന്നും കോടിയേരി പറഞ്ഞു. ബംഗളൂരു മയക്കുമരുന്ന് കേസിലെ പ്രതികളുമായുളള ബിനീഷ് കോടിയേരിയുടെ ബന്ധം സംബന്ധിച്ച ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അന്വേഷണസംഘം എല്ലാ കാര്യങ്ങളും അന്വേഷിക്കട്ടെ. നിങ്ങളൊരു രക്ഷിതാവാണെങ്കിൽ ഇത്തരമൊരു കാര്യമറിഞ്ഞാൽ നിങ്ങൾ സംരക്ഷിക്കുമോ? ഏതെങ്കിലും ഒരു രക്ഷിതാവ് സംരക്ഷിക്കുമോ? ഇല്ലാത്ത കഥകളുണ്ടാക്കി പ്രചരിപ്പിച്ച്‌ പുകമറ സൃഷ്ടിക്കനാണ് ഈ ആരോപണത്തിലൂടെ ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

Loading...

ഇതുകൊണ്ടൊന്നും തന്നെ മാനസികമായി തകർക്കാനാവില്ലെന്നും . ഇതിനേക്കാൾ വലിയ കഥകൾ വന്നാൽ അതും നേരിടാൻ തയ്യാറായിട്ടാണ് കമ്മ്യൂണിസ്റ്റുകാരനായി ഇരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്റ്റ് നേതാവാകുമ്ബോൾ പലതരത്തിലുളള ആക്രമണങ്ങൾ ഉണ്ടാകും. അതുകൊണ്ട് വിചാരണയും പരിശോധനയും ഒരുവഴിക്ക് നടക്കട്ടേയെന്നും കോടിയേരി കൂട്ടിച്ചേർത്തു.അന്വേഷണ സംഘം സ്വതന്ത്രമായി അന്വേഷിച്ച്‌ കാര്യങ്ങൾ കണ്ടെത്തട്ടെയെന്നും ബിനീഷ് കുറ്റം ചെയ്തെങ്കിൽ ശിക്ഷിക്കട്ടെയെന്നും തൂക്കിക്കൊല്ലേണ്ടതാണെങ്കിൽ തൂക്കിക്കൊല്ലട്ടെയെന്നും കോടിയേരി പറഞ്ഞു. കുറ്റക്കാരനാണെങ്കിൽ ബിനീഷിനെ ആരും സംരക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.