ദിലീപിനെ ഇത്ര മണിക്കൂര്‍ മാത്രമേ ചോദ്യം ചെയ്യാവൂ എന്ന് ബാഹ്യശക്തികള്‍ക്കു നിര്‍ദേശിക്കാനാവില്ല ;എത്രനേരം ചോദ്യം ചെയ്യണമെന്ന് പൊലീസ് തീരുമാനിക്കും: കോടിയേരി

കോഴിക്കോട് : നടി അക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചനയില്ലെന്ന് നേരത്തെ മുഖ്യമന്ത്രി പറഞ്ഞത് അന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോഴിക്കോട് മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പിന്നീടാണു പുതിയ വിവരങ്ങള്‍ പുറത്തു വന്നത്.

നടന്‍ ദിലീപിനെ ഇത്ര മണിക്കൂര്‍ മാത്രമേ ചോദ്യം ചെയ്യാവൂ എന്ന് ബാഹ്യശക്തികള്‍ക്കു നിര്‍ദേശിക്കാനാവില്ല. പൊലീസ് അന്വേഷണവും ചോദ്യം ചെയ്യലുമെല്ലാം അതിന്റെ വഴിക്കു നടക്കും. ഇവിടെ സെല്‍ഭരണമല്ല നടക്കുന്നത്. ഇന്ന ചോദ്യങ്ങളേ ചോദിക്കാവൂ എന്ന് എഴുതി കൊടുത്തുള്ള കാര്യങ്ങളൊക്കെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണു നടക്കുന്നത്.

പൊലീസ് അന്വേഷണം അതിന്റെ വഴിക്കു നടക്കുമെന്നും ഇക്കാര്യത്തില്‍ അഭിപ്രായം പറയുന്നത് കേസ് അന്വേഷണത്തിലെ ഇടപെടലായി വ്യാഖ്യാനിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.