സിപിഎം നിരോധിക്കപ്പെട്ട പാര്‍ട്ടിയല്ല. റെയ്ഡ് ആസൂത്രിതമാണെന്ന് കോടിയേരി

തിരുവനന്തപുരം :സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ ചൈത്ര തെരേസ ജോണിനേ വിമര്‍ശിച്ചു കോടിയേരി . സര്‍ക്കാരിന് മുകളില്‍ ഒരു ഓഫീസറും പറക്കണ്ട. സിപിഎം നിരോധിക്കപ്പെട്ട പാര്‍ട്ടിയല്ല. റെയ്ഡ് ആസൂത്രിതമാണെന്നും കോടിയേരി ആരോപിച്ചു.

രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസുകളില്‍ പരിശോധന സാധാരണയില്ലാത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. പൊതുപ്രവര്‍ത്തനത്തെ അംഗീകരിക്കാനും ബഹുമാനിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Loading...

തിരുവനന്തപുരം സിപിഎം ജില്ലാ കമ്മറ്റി ഓഫീസില്‍ പരിശോധന നടത്തിയ വനിതാ സെല്‍ എസ്പി ചൈത്ര ജോണിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. രാഷ്ട്രീയ പ്രവര്‍ത്തകരെ ഇകഴ്ത്തിക്കെട്ടാന്‍ ശ്രമം നടക്കുന്നു. അത്തരത്തിലുള്ള നീക്കമായിരുന്നു സിപിഎം ജില്ലാ കമ്മറ്റി ഓഫീസിലെ പരിശോധനയെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.