സിപിഎമ്മിനെ ദുർബലപ്പെടുത്താൻ കോണ്‍ഗ്രസ് തീവ്രവാദ ശക്തികളെ കൂട്ടുപിടിക്കുന്നു,കോടിയേരി

തിരുവനന്തപുരം: സി.പി.ഐ.എമ്മിനെ ദുര്‍ബലപ്പെടുത്താനായി തീവ്രവാദ ശക്തികളെ കൂട്ടുപിടിക്കുകയാണ് കോണ്‍ഗ്രസെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍. എല്ലാ തീവ്രവാദ ശക്തികളേയും ഏകോപിപിച്ചാണ് വലത് പക്ഷ കക്ഷികള്‍ സര്‍ക്കാരിനെതിരെ അണിനിരത്തുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ തിരുവനന്തപുരത്ത് പറഞ്ഞു. എം.വി ഗോവിന്ദന്‍ മാസ്റ്ററുടെ കാടു കയറുന്ന ഇന്ത്യന്‍ മാവേവാദം എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.തീവ്രവാദ ശക്തികളെ ഏകോപിപിച്ചാണ് വലത് പക്ഷ കക്ഷികള്‍ സര്‍ക്കാരിനെതിരെ അണിനിരക്കുന്നതെന്നാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയത്.

മാവോ വാദികള്‍ ലക്ഷ്കര്‍ ഇ തൊയ്ബയുമായി കൈകോര്‍ക്കുന്നു. എതു തീവ്രവാദ ഗ്രൂപ്പുമായും ബന്ധപ്പെടാന്‍ .യുഡി.എഫിന് മടിയില്ല. കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഇടതു വിരുദ്ധര്‍ കൈകോര്‍ക്കുകയാണെന്നും കാടുകയറുന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. ഇന്ത്യന്‍ മാവോവാദം എന്ന പുസ്തകം പ്രകാശനം ചെയ്തുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.രാഷ്ട്രീയ സാഹചര്യങ്ങ‍ളിലെ മാവോയിസ്റ്റ് ആശയങ്ങളെ പറ്റിയാണ് കാടുകയറുന്ന മാവോയിസ്റ്റ് എന്ന പുസ്തകത്തില്‍ ഗോവിന്ദന്‍ മാസ്റ്റര്‍ പറയുന്നത്. ജനസമൂഹത്തെ ചൂഷണം ചെയ്യുന്ന കോര്‍പറേറ്റുകള്‍ മുതല്‍ മത തീവ്രവാദികളുമായി മാവേയിസ്റ്റുകള്‍ക്കുള്ള ബന്ധം പുസ്തകത്തില്‍ ചൂണ്ടിക്കാട്ടുന്നു. തൊ‍ഴിലാളി വര്‍ഗത്തെ പ്രതിനിധീകരിക്കാത്ത മേവോയിസ്റ്റ് പ്രസ്ഥാനങ്ങളുടെ ആക്രമണത്തെ പുസ്തകം നിശിതമായി വിമര്‍ശിക്കുന്നുമുണ്ട്.

Loading...