കോണ്‍ഗ്രസിന്റെ ഒക്കത്തിരിക്കുന്ന കുഞ്ഞാണ് മുസ്ലീംലീഗ്,പരിഹസിച്ച് കോടിയേരി

തിരുവനന്തപുരം: മുസ്ലീംലീഗിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുസ്ലീംലീഗ് കോണ്‍ഗ്രസിന്റെ ഒക്കത്തിരിക്കുന്ന കുഞ്ഞ് ആണെന്നാണ് കോടിയേരി വിമര്‍ശിച്ചിരിക്കുന്നത്. മുസ്ലീംലീഗിനുള്ള ഒരു മുന്നറിയിപ്പ് എന്ന രീതിയിലാണ് കോടിയേരി പാര്‍ട്ടി പത്രത്തില്‍ ലേഖനം എഴുതിയിരിക്കുന്നത്. കോണ്‍ഗ്രസിനൊപ്പം ഇനിയും തുടര്‍ന്നാല്‍ അണികളെ നഷ്ടപ്പെടുന്ന അവസ്ഥയാകും ലീഗിന് ഉണ്ടാകുകയെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ നല്‍കുന്ന മുന്നറിയിപ്പ്.

പാര്‍ട്ടി പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ ഈ ഓര്‍മ്മപ്പെടുത്തല്‍. അതേസമയം പിയങ്ക ഗാന്ധിയുടെ പ്രസ്താവനയില്‍ ലീഗ് നേതൃത്വം കൈക്കൊണ്ടത് അഴകൊഴമ്പന്‍ നിലപാടാണെന്നും കാടിയേരി ആരോപിച്ചു. കോണ്‍ഗ്രസിന്റെ ഒക്കത്തിരിക്കുന്ന കുഞ്ഞായി ലീഗ് നേതൃത്വം അധപതിച്ചിരിക്കുകയാണ്.പാര്‍ട്ടി പത്രത്തോട് പോലും നീതി പുലര്‍ത്താന്‍ ലീഗ് നേതൃത്വത്തിന് കഴിയുന്നില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. അയോധ്യയില്‍ രാമക്ഷേത്രത്തിന് തറക്കല്ലിട്ട സംഭവത്തില്‍ പ്രിയങ്ക ഗാന്ധി ആശംസയറിയിച്ച് രംഗത്തെത്തിയിരുന്നു. ഇത് മുസ്ലീംലീഗില്‍ അതൃപ്തി കാരണമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ മുന്നണി ഇക്കാര്യത്തില്‍ പ്രിയങ്കയ്‌ക്കെതിരെ കൂടുതല്‍ വിമര്‍ശനത്തിന് തയ്യാറാവുകയും ചെയ്തിരുന്നില്ല., ഇതാണ് കോടിയേരി ഇത്തരത്തിലൊരു ലേഖനം എഴുതാന്‍ കാരണം എന്നാണ് സൂചന.

Loading...