താന്‍ മത്സരിക്കാനില്ല, പുതിയ ടീമിറങ്ങട്ടെ; കോടിയേരി

തിരുവനന്തപുരം : വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി കോടിയേരി ബാലകൃഷ്ണന്‍.സെക്രട്ടറി സ്ഥനത്ത് നിന്നും മാറി മാസങ്ങള്‍ക്ക് ശേഷമാണ് രാഷ്ട്രീയമായി ഒരു പ്രതികരണം കോടിയേരി ബാലകൃഷ്ണന്‍ നടത്തുന്നത്. സമകാലീന വിഷയങ്ങളില്‍ ഇതുവരെ പ്രതികരിക്കാതിരുന്ന കോടിയേരി, ഇതെല്ലാം തന്റെ വ്യക്തിപരമായ തീരുമാനമാണെന്നും പാര്‍ട്ടി ബാക്കി പറയുമെന്നും സൂചിപ്പിച്ചു.

മയക്കുമരുന്നുകടത്തുമായി ബന്ധപ്പെട്ട് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ സെല്ലും എന്‍.ഐ.എയും ബംഗ്ലൂരില്‍ രജിസ്റ്റര്‍ ചെയ്ത വ്യത്യസ്തകേസുകളില്‍ മകന്‍ മകന്‍ ബിനീഷ്‌കോടിയേരി ജയിലിലായ സമയത്ത് കൂടിയായിരുന്നു കോടിയേരിയുടെ വിട്ടു നില്‍ക്കല്‍ എന്നും ശ്രദ്ധേയമാണ്. അസുഖബാധിതനായ അദ്ദേഹം ചികിത്സയ്ക്കായിട്ടാണ് അവധിയില്‍ പ്രവേശിച്ചത് എന്നായിരുന്നു പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കിയ വിശദീകരണം.

Loading...