തിരുവനന്തപുരം: തെറ്റ് ചെയ്തവര്‍ ആരായലും രക്ഷപ്പെടില്ല. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട എല്ലാവരേയും സമഗ്ര അന്വേഷണം നടത്തി മാതൃകാപരമായി നിയമനടപടിക്ക് വിധേയമാക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.സര്‍ക്കാരോ മുന്നണിയോ ആരേയും സംരക്ഷിക്കില്ല. പാര്‍ട്ടിക്കെതിരെ നടക്കുന്ന പ്രചരണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും കോടിയേരി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.
കസ്റ്റംസിന്റെ അന്വേഷണത്തിലൂടെ എല്ലാ വസ്തുതകളും പുറത്തുവരുമെന്നാണ് പ്രതീക്ഷയെന്നും കോടിയേരി പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസ് സിബിഐ അന്വേഷിച്ചേക്കും. ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് കത്ത് അയക്കുമെന്നാണ് വിവരങ്ങള്‍.
വിവാദമായ സ്വർണക്കടത്ത് കേസ് കേന്ദ്ര ഏജൻസി അന്വേഷിക്കാമെന്ന് സി.പി.എം കേന്ദ്രനേതൃത്വവും വ്യക്തമാക്കി. സി.ബി.ഐയോ എന്‍.ഐ.എയോ അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കണം. സംസ്ഥാന സര്‍ക്കാരിന്റെ പരിധിയിലുളള വിഷയങ്ങളല്ല കേസിലുളളതെന്നും സി.പി.എം പ്രസ്താവനയിൽ പറഞ്ഞു. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട എല്ലാവരേയും സമഗ്ര അന്വേഷണം നടത്തി മാതൃകാപരമായി നിയമനടപടിക്ക് വിധേയമാക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.