തിരുവനന്തപുരം: മന്ത്രി കെ എം മാണിക്കെതിരെ കേസെടുത്തതില്‍ രണ്ടഭിപ്രായം ഉണ്ടെന്ന പ്രസ്താവനയിലൂടെ ഉമ്മന്‍ചാണ്ടി നിയമവാഴ്ചയെ വെല്ലുവിളിച്ചിരിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. ഭരണഘടനാപരമായി പ്രോസിക്യൂഷനെ ന്യായീകരിക്കേണ്ട മുഖ്യമന്ത്രി അത് ലംഘിച്ചിരിക്കുകയാണ്. സര്‍ക്കാരിന്റെ ഭാഗമായ വിജിലന്‍സിനെയാണ് തള്ളിപ്പറഞ്ഞത്. മുഖ്യമന്ത്രിയുടെ പ്രസ്താവന ഭരണഘടനാവിരുദ്ധമാണ്.
കേസില്‍ കുറ്റപത്രം കൊടുക്കാന്‍ പാടില്ല എന്ന സന്ദേശമാണ് മുഖ്യമന്ത്രി നല്‍കിയിരിക്കുന്നത്. ആത്മാഭിമാനമുണ്ടെങ്കില്‍ രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിസ്ഥാനം രാജിവയ്ക്കണം. ആദിവാസി ക്ഷേമസമിതി സംസ്ഥാന പഠന ക്യാമ്പ് ഇ എം എസ് അക്കാദമിയില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു കോടിയേരി.
Loading...