സിപിഐഎമ്മിന്റെ മെ​ഗാ തിരുവാതിര ഒഴിവാക്കാമായിരുന്നു; കോടിയേരി ബാലകൃഷ്ണൻ

കണ്ണൂർ: സിപിഐഎമ്മിന്റെ മെ​ഗാ തിരുവാതിര വിവാദമായിരിക്കുകയാണ്. സിപിഐഎം ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ച് നടത്തിയ മെ​ഗാ തിരുവാതിരയിൽ പ്രതികരണവുമായി രം​ഗത്ത് എത്തിയിരിക്കുകയാണ്. കോടിയേരി ബാലകൃഷ്ണൻ. മെ​ഗാ തിരുവാതിര ഒഴിവാക്കാമായിരുന്നുവെന്നാണ് കോടിയേരി ബാലകൃഷ്ണൻ പറയുന്നത്. 502 സ്ത്രീകൾ അണിനിരന്ന മെഗാ തിരുവാതിരയാണ് ചൊവ്വാഴ്ച സംഘടിപ്പിച്ചത്. ജനുവരി 14 മുതൽ 16 വരെ നടക്കുന്ന ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചായിരുന്നു ചെറുവാരക്കോണം സിഎസ്‌ഐ സ്‌കൂൾ ഗ്രൗണ്ടിൽ മെഗാ തിരുവാതിര സംഘടിപ്പിച്ചത്.

സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി, ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, എംഎൽഎ സി.കെ.ഹരീന്ദ്രൻ തുടങ്ങിയ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപറത്തിയുള്ള തിരുവാതിര കളി. കോവിഡ്, ഒമിക്രോൺ വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെ സിപിഎം സമ്മേളനങ്ങൾ നടത്തുന്നതിനെതിരേ വിമർശനങ്ങൾ ഉയർന്നിരുന്നു. അതിനിടെയാണ് അഞ്ഞൂറിലധികം സ്ത്രീകളെ അണിനിരത്തിയുള്ള തിരുവാതിര പരിപാടി സംഘടിപ്പിച്ചത്.

Loading...