കോടിയേരിയുടെ മൃതദേഹം 11 മണിയോടെ കണ്ണൂരില്‍ എത്തിക്കും; ഇന്ന് മുഴുവന്‍ പൊതുദര്‍ശനം

കണ്ണൂര്‍. സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറിയും പോളിറ്റ്ബ്യൂറോ അംഗവും മുന്‍ ആഭ്യന്തര മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന് അന്ത്യാഭിവാദം അര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് രാഷ്ട്രീയ കേരളം. അദ്ദേഹത്തിന്റെ മൃതദേഹം 11 മണിയോടെ കണ്ണൂരില്‍ എയര്‍ ആംബുലന്‍സ് വഴി എത്തിക്കും. തുടര്‍ന്ന് തലശേരി ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. ചെന്നൈ ശ്രീരാമചന്ദ്ര ആശുപത്രിയില്‍ നിന്നും ഒന്‍പത് മണിയോടെ അദ്ദേഹത്തിന്റെ മൃതദേഹം വിമാനത്താവളത്തില്‍ എത്തിച്ചു.

രാമചന്ദ്ര ആശുപത്രയില്‍ നിന്നും മൃതദേഹം എംബാം ചെയ്താണ് വിമാനത്താവളത്തില്‍ എത്തിച്ചത്. കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി, മകന്‍ ബിനീഷ് കോടിയേരി തുടങ്ങിയവര്‍ മൃതദേഹത്തെ അനുഗമിക്കും. തലശേരിയിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം രാത്രിയോടെ കോടിയേരിയിലെ വീട്ടില്‍ എത്തിക്കും. തിങ്കളാഴ്ച രാവിലെ 10 വരെ അവിടെ പൊതുദര്‍ശനം. 11 മണി മുതല്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനം. സംസ്‌ക്കാരം വൈകിട്ട് മൂന്നിന് പയ്യാമ്പലത്ത് നടത്തും.

Loading...

കോടിയേരി ബാലകൃഷ്ണന്‍ മരിച്ചു എന്ന് എനിക്ക് വിശ്വസിക്കാന്‍ ആകുന്നില്ല എന്നും എനിക്ക് തീരാ വേദനയാണ് എന്നും എന്ന് വികാരാധീനനായി മുഖ്യമന്ത്രി.
പിണറായി വിജയന്‍. എന്റെ സഹോദരനായിരുന്നു. സഖാവ് കോടിയേരിക്ക് മരിക്കാനാവില്ല ഈ നാടിന്റെ, നമ്മുടെയാകെ ഹൃദയങ്ങളില്‍ ആ സ്‌നേഹസാന്നിധ്യം എന്നുമുണ്ടാകും എന്നും പിണറായി വിജയന്‍ പറഞ്ഞു