കൊടുങ്ങല്ലൂർ കുരുംബ ഭഗവതിക്ഷേത്രത്തിലെ മൂലവിഗ്രഹം തകർത്തു; പ്രതി പോലീസ് പിടിയിൽ

തൃശൂർ. കൊടുങ്ങല്ലൂരിലെ കുരുംബ ഭഗവതിക്ഷേത്രത്തിന്റെ മൂലവിഗ്രഹം തകർത്തു. ഇന്നു പുലർച്ചെ നാലരയോടെയാണ് സംഭവം. വിഗ്രഹം തകർത്തയാളെ പോലീസ് പിടികൂടി. പ്രധാന അമ്പലത്തിൽ നിന്നു 200 മീറ്റർ അകലെയുള്ള മൂലപ്രതിഷ്ഠയാണ് തകർത്തത്. തിരുവനന്തപുരം സ്വദേശിയായ രാമചന്ദ്രൻ എന്നയാളാണ് വിഗ്രഹം തകർത്തതെന്നാണ് പോലീസ് നൽകുന്ന വിവരം.

ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായും പറയപ്പെടുന്നുണ്ട്. ഇയാൾ മൂന്നു ദിവസമായി ക്ഷേത്രത്തിനു സമീപത്തെ ലോഡ്ജിൽ മുറിയെടുത്തു താമസിച്ചുവരികയായിരുന്നു. ഈ ദിവസങ്ങളിൽ എല്ലാം ഇയാൾ ക്ഷേത്രത്തിൽ അതിക്രമിച്ചുകയറാൻ ശ്രമിക്കുകയും ജീവനക്കാരുമായി വാക്കേറ്റം ഉണ്ടാവുകയും ചെയ്തിരുന്നു.

Loading...

അതിനാൽ ക്ഷേത്രത്തിന് കൃത്യമായ സുരക്ഷ ഒരുക്കാൻ പോലീസോ അധിധാരികളോ തയാറായില്ലെന്ന് നാട്ടുകാർ ആരോപിച്ചു. വിഗ്രഹം തകർത്തതിൽ പ്രതിഷേധിച്ച് കൊടുങ്ങല്ലൂർ താലൂക്കിൽ ഹിന്ദുഐക്യ വേദി ഇന്ന് ഹർത്താലിന് ആഹ്വനം ചെയ്തിട്ടുണ്ട്.