ബലാത്സംഗത്തിന് ഇരയായ വൃദ്ധയ്ക്ക് ഏല്‍ക്കേണ്ടി വന്നത് ക്രൂരമായ പീഡനം; ജനനേന്ദ്രിയത്തിലും കത്തി കുത്തിയിറക്കി; മൂന്നു പേര്‍ കസ്റ്റഡിയില്‍

കൊച്ചി: എറണാകുളം കോലഞ്ചേരിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ എഴുപത്തിയഞ്ചുകാരിക്ക് ഏല്‍ക്കേണ്ടി വന്നത് ക്രൂരമായ പീഡനം. കോലഞ്ചേരിക്കടുത്ത് പാങ്കോട്ടിലാണ് എഴുപത്തിയഞ്ചുവയസുള്ള വൃദ്ധയെ മൂന്നംഗ സംഘം കൂട്ടബലാത്സംഗം ചെയ്തത്. വൃദ്ധ വീട്ടില്‍ തനിച്ചായിരുന്ന സമയത്തായിരുന്നു പീഡനം. ബലാത്സംഗ ശേഷം പ്രതികള്‍ കത്തി ഉപയോഗിച്ച്‌ വൃദ്ധയുടെ ശരീരം മുഴുവന്‍ കീറിയിട്ടുണ്ട്.

സ്വകാര്യഭാഗത്ത് കത്തി ഉപയോഗിച്ച്‌ ആഴത്തില്‍ മുറിവേല്‍പിച്ചിട്ടുണ്ട്. മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശരീരമാസകലം മാരകായുധം ഉപയോഗിച്ച്‌ മുറിപ്പെടുത്തിയായിരുന്നു പീഡനം. വന്‍കുടലിന് അടക്കം ഗുരുതരമായി പരുക്കേറ്റ എഴുപത്തിയഞ്ചുകാരിയെ കോഴഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Loading...

ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്നുപേരെ കോലഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. വൃദ്ധയ്ക്ക് വന്‍കുടലിന് അടക്കം ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. വൃദ്ധയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കിയിട്ടുണ്ട്. പ്രതികള്‍ മദ്യ ലഹരിയിലായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. സംഭവത്തില്‍ വനിത കമ്മിഷന്‍ സ്വമേധയ കേസെടുത്തു.