കൂട്ടബലാത്സംഗത്തിന് ഇരയായ 75 കാരിയുടെ നില ഗുരുതരമായി തുടരുന്നു

കൊച്ചി: കോലഞ്ചേരി പാങ്കോടില്‍ ക്രൂര പീഡനത്തിനിരയായ വയോധികയുടെ നില ഗുരുതരമായി തുടരുന്നു. സ്വകാര്യ ഭാഗങ്ങളിലെ മുറിവുകള്‍ കൂടാതെ മൂത്രസഞ്ചിക്കും കുടലിന്റെ ഭാഗത്തും ഗുരുതര പരിക്കുകളുണ്ട്. സംഭവത്തില്‍ ഒരു സ്ത്രീയടക്കം പ്രതികളെ കസ്റ്റഡിയില്‍ എടുത്തതായി ഡിവൈഎസ്പി മുഹമ്മദ് റിയാസ് അറിയിച്ചു.കോലഞ്ചേരി പാങ്കോടില്‍ 75 വയസ്സുള്ള വയോധികയാണ് ക്രൂര പീഡനത്തിനിരയായത്. ശസ്ത്രക്രിയക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന വയോധികയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

വൃദ്ധയുടെ സ്വകാര്യ ഭാഗങ്ങളില്‍ ആഴമേറിയ മുറിവുകള്‍ ഉണ്ട്. കൂടാതെ മൂത്രസഞ്ചിക്കും കുടലിന്റെയും ഭാഗത്തും സാരമായി പരിക്കേറ്റിരുന്നു. നെഞ്ചിലും വയറ്റിലും ചതവുകളും മുറിവുകളുണ്ട്. സ്‌കാനിംഗില്‍ ആന്തരികാവയവങ്ങള്‍ക്ക് പരിക്കേറ്റതായും കണ്ടെത്തി. കേസില്‍ ലോട്ടറി വില്‍പ്പനക്കാരിയായ ഒരു സ്ത്രീയടക്കം നാല് പ്രതികളെ പിടികൂടി. ക്രൂരതയ്ക്ക് പിന്നില്‍ ഈ സ്ത്രീയാണെന്നും ഇവരാണ് വൃദ്ധയെ ഓട്ടോയില്‍ വീട്ടില്‍ കൊണ്ടുപോയി വിട്ടതെന്നും മകന്‍ ആരോപിച്ചു. സംഭവത്തില്‍ വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തു. കുറ്റക്കാര്‍ ആരായാലും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ പറഞ്ഞു. എസ്എസ്ടി നിയമപ്രകാരം കേസെടുത്താണ് അന്വേഷണം പുരോഗമിക്കുന്നത്. മൂവാറ്റുപുഴ ഡിവൈഎസ്പി മുഹമ്മദ് റിയാസിനാണ് അന്വേഷണച്ചുമതല

Loading...