കൊല്ലം: കരുനാഗപ്പള്ളിയില്‍ കണ്ടെയ്നര്‍ ലോറി കടയിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. പത്രവിതരണക്കാരനായ തൊടിയൂർ സ്വദേശി യൂസഫാണ് മരിച്ചത്. അറുപത് വയസായിരുന്നു.
അപകടത്തെ തുടര്‍ന്ന് ലോറിക്കടിയിലായ യൂസഫ് രണ്ട് മണിക്കൂറോളം കുടുങ്ങിക്കിടന്നു. പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയാണ് യൂസഫിനെ പുറത്തെടുത്തത്. പരിക്കേറ്റ ലോറി ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ലോറിക്കടിയിൽ കുടുങ്ങിയ യൂസഫിനെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഫയർഫോഴ്സ് പുറത്തെടുത്തത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ ലോറി ഡ്രൈവർ ആശുപത്രിയിൽ ചികിത്സയിലാണ്. എന്താണ് അപകടകാരമണെന്ന് വ്യക്തമല്ല.
ലോറി വരുന്നത് കണ്ട് കൂടെയുണ്ടായിരുന്ന മറ്റ് പത്ര വിതരണക്കാർ ഓടി രക്ഷപ്പെട്ടെങ്കിലും യൂസഫിന് ഓടാൻ സാധിച്ചില്ല. അപകടമുണ്ടായി രണ്ട് മണിക്കൂറോളമാണ് യൂസഫ് ലോറിക്കടിയിൽ കുടുങ്ങിക്കിടന്നത്.