2020 ലെ ഭാ​ഗ്യവാൻ: ഞെട്ടൽ മാറാതെ ശ്രീകുമാർ: കൊല്ലം ചവറയിൽ സംഭവിച്ചത്

കൊല്ലം: കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ ഏവരെയും ഞെട്ടിപ്പിക്കുന്ന ഒന്നായിരുന്നു. 2020ലെ ഭാ​ഗ്യവാൻ സാമൂഹ്യമാധ്യമങ്ങൾ വിശേഷിപ്പിച്ച വ്യക്തി. സംഭവം എവിടെ നടന്നതാണ് എന്ന് എല്ലാവരും അന്വേഷിച്ചത്. ചവറ തട്ടാശ്ശേരിയിലെ വിജയപാലസിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യം ഞൊടിയിടയിലാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്.

തലനാരിഴയ്ക്ക് ജീവൻ തിരിച്ചു കിട്ടിയ കാൽനടക്കാരനായ ആ ഭാ​ഗ്യവാൻ തിമഴ്നാട് മധുര സ്വദേശിയായ ചവറ മേനാമ്പള്ളി ചേമത്ത് തെക്കതിൽ ശ്രീകുമാർ (52) ആണ്. നിർമാണ തൊഴിലാളിയായ ശ്രീകുമാർ ജോലിക്ക് പോകാനായി വെള്ളിയാഴ്ച രാവിലെ നടന്നുപോയപ്പോഴാണ് ഈ സംഭവം നടന്നത്. പിന്നിൽനിന്നും ഇദ്ദേഹത്തെ ഇടിച്ചു തെറിപ്പിച്ചെന്ന് തോന്നും വിധമാണ് ഇൻസുലേറ്റഡ് മിനി വാൻ നിയന്ത്രണം വിട്ട് പാഞ്ഞ് പോയത്.മിന്നൽ വേ​ഗത്തിലാണ് മിനിവാൻ റോഡും കടന്ന് ഇടതു വശത്തു കൂടി കടന്നുപോയത്. നടന്നുപോയ ശ്രീകുമാർക്ക് എന്താണെന്ന് ആദ്യം ബോധ്യമായില്ല. പിന്നീട് തൂണിൽ വാൻ ഇടിക്കുന്നതു കണ്ടപ്പോഴാണ് സ്ഥലകാല ബോധം വീണ്ടെടുത്ത്.

Loading...

ശനിയാഴ്ച വൈകിട്ട് വിഡിയോ കാണുമ്പോഴാണ് താൻ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടതാണെന്ന് മനസിലായത്. സ്ഥിരമായി പാലുമായി പോയ വാനിൽ രണ്ടു പേരാണ് ഉണ്ടായിരുന്നത് എന്ന് പിന്നീട് വ്യക്തമായി.ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണം.ആളപായമില്ലാത്തതിനാലും ക്യാമറ പുനഃസ്ഥാപിച്ചു നൽകാമെന്ന് സമ്മതിച്ചതിനാലും കേസെടുക്കാതെ വിട്ടയച്ചതായി ചവറ പൊലീസ് വ്യക്തമാക്കി. പൊലീസ് റോഡരികിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറ ഇടിച്ചു തെറിപ്പിച്ച് വാൻ മറിയാതെ അദ്‌ഭുതകരമായി റോഡിൽ കയറി മുന്നോട്ട് പോകുന്നത് വരെയാണ് വിഡിയോ ദൃശ്യം പ്രചരിച്ചത്. സംഭവത്തിന്റെ ഞെട്ടൽ മാറാതെ ശ്രീകുമാർ ജോലിക്ക് പോകാതെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

2020 ലെ ഭാഗ്യവാൻ #😳😳😳😳

Opublikowany przez PvR Gallery Sobota, 22 sierpnia 2020