ആഡംബര ജീവിതത്തിനും ലഹരിക്കുളള പണം കണ്ടെത്താനും മാല മോഷണം, 19 കാരൻ അറസ്റ്റിൽ

കൊല്ലം: ആഡംബര ജീവിതത്തിനും ലഹരിക്കുളള പണം കണ്ടെത്താനും വേണ്ടി മാല മോഷണം പതിവാക്കിയ കൗമാരക്കാരൻ പിടിയിൽ .ബൈക്കിൽ കറങ്ങി നടന്ന് മാല മോഷണം നടത്തിയ കേസിൽ മുഖ്യപ്രതിയായ പത്തൊൻപതുകാരനാണ് അറസ്റ്റിലായത്. ചാത്തന്നൂരിൽ ബൈക്കിൽ കറങ്ങി നടന്ന് മാല മോഷണം നടത്തിയ സംഘത്തിലെ ഒരാൾ നേരത്തെ അറസ്റ്റിലായിരുന്നു. പാറശാല ഇഞ്ചിവിള സ്വദേശിയായ യാസർ അറാഫത്ത് ( അർഫാൻ) എന്ന പത്തൊമ്പതുകാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ആഡംബര ജീവിതത്തിനും ലഹരിക്കുളള പണം കണ്ടെത്താനും വേണ്ടിയാണ് പ്രതികൾ മാല മോഷണത്തിന് ഇറങ്ങിയതെന്ന് പൊലീസ് പറയുന്നു.
മൂന്നു മാസം മുമ്പ് പരിചയപ്പെട്ട പാറശാല സ്വദേശി തന്നെയായ മനീഷിനൊപ്പമായിരുന്നു അർഫാൻ മോഷണം നടത്തിയത്. റോഡരികിൽ മൽസ്യം വിറ്റിരുന്ന സ്ത്രീയുടെ അടുത്ത് മൽസ്യം വാങ്ങാനെന്ന വ്യാജേന എത്തിയ ശേഷം കഴുത്തിൽ കിടന്ന മാല പൊട്ടിച്ച്‌ കടക്കുകയായിരുന്നു ഇരുവരും.

Loading...

ചാത്തന്നൂർ ഊറാംവിളയിലാണ് കഴിഞ്ഞ മാസം 31ന് ഇരുവരും മോഷണത്തിന് എത്തിയത്. പ്രതികൾ യാത്ര ചെയ്ത വഴിയിലെ നൂറോളം സിസിടിവികൾ പരിശോധിച്ചാണ് പൊലീസ് അർഫാനെയും മനീഷിനെയും തിരിച്ചറിഞ്ഞത്. ഈ മാസം 6ന് മനീഷിനെ അറസ്റ്റ് ചെയ്തിരുന്നു.