കുളിമുറിയുടെ ഭിത്തിയില്‍ അനൂപ് രക്തം കൊണ്ട് സോറി എന്നെഴുതി, അവസാനമായി

കൊല്ലം: കൊല്ലത്ത് ഡോക്ടറുടെ ആത്മഹത്യയാണ് ഇന്നലെ മുതല്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. കൊല്ലം കടപ്പാക്കടയ്ക്ക് സമീപത്തുള്ള ഓര്‍ത്തോ കെയര്‍ ആശുപത്രിയിലെ ഡോ.അനൂപ് കൃഷ്ണയാണ് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ ഇപ്പോഴും സഹപ്രവര്‍ത്തകര്‍ക്ക് ഞെട്ടല്‍ മാറിയിട്ടില്ല. കൈഞരമ്പ് മുറിച്ച ശേഷം ഫാനില്‍ തൂങ്ങിയാണ് അനൂപ് ആത്മഹത്യ ചെയ്തത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം നടന്നത്. കുളിമുറിയുടെ ഭിത്തിയില്‍ രക്തം കൊണ്ട് അനൂപ് സോറി എന്ന് എഴുതി വെച്ചിരുന്നു.

ഏഴ് വയസ്സുകാരിയുടെ കാലിലെ വളവ് മാറ്റാനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ചികിത്സാ പിഴവിനെത്തുടര്‍ന്ന് പെണ്‍കുട്ടി മരിച്ചതോടെ കൊല്ലത്തെ യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്തു. ഓര്‍ത്തോ കെയര്‍ ആശുപത്രി ഉടമയായ ഡോ.അനൂപാണ് മരിച്ചത്. 33 വയസ്സായിരുന്നു. കൈഞരമ്പ് മുറിച്ചാണ് ഇദ്ദേഹം ആത്മഹത്യ ചെയ്തത്. ഏഴു വയസ്സുകാരിയുടെ മരണം ചികിത്സാ പിഴവ് മൂലമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. ഇതിന് പിന്നാലെയായിരുന്നു അനൂപ് ആത്മഹത്യ ചെയ്തത്. അനൂപായിരുന്നു പെണ്‍കുട്ടിയുടെ ശസ്ത്രക്രിയ നടത്തിയത്.

Loading...

എഴുകോൺ സ്വദേശികളായ സജീവ് കുമാർ- വിനിത ദമ്പതികളുടെ മകൾ ഏഴ് വയസുകാരി ആദ്യ എസ്.ലക്ഷ്മിയെ സെപ്റ്റംബർ ഇരുപത്തി രണ്ടിനാണ് ജന്മനാ കാലിലുള്ള വളവു മാറ്റാൻ സ്വകാര്യയിൽ പ്രവേശിപ്പിച്ചത്.കൊല്ലം കടപ്പാക്കടയ്ക്കു സമീപമാണ് അനൂപ് ഓർത്തോ കെയർ എന്ന ആശുപത്രി പ്രവർത്തിക്കുന്നത്.രണ്ട് ശസ്ത്രക്രിയ നടത്തിയാൽ പരിഹാരമുണ്ടാകുമെന്ന് ആശുപത്രി അധികൃതർ രക്ഷിതാക്കളോട് പറഞ്ഞു.ശസ്ത്രക്രിയക്കു ശേഷം കുട്ടിയെ കാണിച്ചില്ലെന്ന് ബന്ധുക്കൾ പരാതിയിൽ പറയുന്നു.