ഹെൽമെറ്റില്ലാ… രാക്ഷസി പാടി വൈറലായി കൊല്ലംകാരി: വീട്ടിലെത്തി പിഴയിട്ട് മോട്ടോർ വാഹനവകുപ്പ്: 20,500 രൂപ പിഴ, ലൈസൻസ് സസ്പെൻഡ് ചെയ്യും: വീഡിയോ കാണാം

ആയൂർ: ഹെൽമറ്റ് ധരിക്കാതെ രൂപമാറ്റം വരുത്തിയ ബൈക്ക് ഓടിച്ച പെൺകുട്ടിക്കെതിരെ നടപടിയുമായി മോട്ടർ വാഹന വകുപ്പ്. പെൺകുട്ടിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കൊല്ലം പുന്തലത്താഴത്തുള്ള പെൺകുട്ടിയുടെ വീട്ടിലെത്തിയാണ് മോട്ടർ വാഹന വകുപ്പിൻ്റെ എൻഫോഴ്സ്മെൻ്റ് നടപടി സ്വീകരിച്ചത്. വിവിധ കുറ്റങ്ങളിലായി 20,500 രൂപ പിഴ ചുമത്തിയ മോട്ടോർ വാഹനവകുപ്പ് പെൺകുട്ടിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ശുപാർശ നൽകുകയും ചെയ്തു.

ഹെൽമറ്റ് ധരിക്കാതെ രൂപമാറ്റം വരുത്തിയ ബൈക്ക് ഓടിക്കുന്ന പെൺകുട്ടിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതേ തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചത്. ഗിയർ ഇല്ലാത്ത സ്കൂട്ടർ ഓടിക്കുന്നതിനുള്ള ലൈസൻ‌സാണ് പെൺകുട്ടിക്ക് ഉണ്ടായിരുന്നതെന്ന് മോട്ടോർ വാഹന വകുപ്പിൻ്റെ പരിശോധനയിൽ കണ്ടെത്തി. ഈ ലൈസൻസ് ഉപയോഗിച്ച് ഗിയർ ഉള്ള ബൈക്ക് ഓടിച്ചതിനു 10000 രൂപയും ബൈക്കിൽ രൊപമാറ്റം വരുത്തിയതിന് വീണ്ടും 10000 രൂപയും ഹെൽമറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ചതിന് 500 രൂപയും ചേർത്താണ് 20,500 രൂപ പിഴ ചുമത്തിയത്.

Loading...

പെൺകുട്ടി ബൈക്ക് ഓടിക്കുന്നതായുള്ള പരാതി വീഡിയോ സഹിതം മോട്ടർ വാഹന വകുപ്പിനു ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ പരാതി പരിശോധിക്കാനും നടപടി സ്വീകരിക്കാനും എൻഫോഴ്സ്മെന്റ് ആർടിഒ ഡി. മഹേഷ് നിർ‌ദേശിച്ചു. എംവിഐ സുമോദ് സഹദേവൻ, എഎംവിഐമാരായ എസ്.ബിനോജ്, എസ്.യു.അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

 

ഇന്നത്തെ താരം ഈ രാക്ഷസി ആണ് 🐒

Opublikowany przez Changathikoottam ചങ്ങാതികൂട്ടം Środa, 5 sierpnia 2020