കൊല്ലത്ത് അഞ്ചാം ക്ലാസുകാരുടെ ഓൺലൈൻ ക്ലാസിനിടെ അധ്യാപകൻ ഷെയർ ചെയ്തത് പോൺ‍ വീഡിയോ: പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ

കൊല്ലം: കൊവി‍ഡ് വ്യാപനത്തെ തുടർന്ന് സ്കൂളുകൾ തുറക്കാനാകാത്ത സാഹചര്യം വന്നതോടെ സംസ്ഥാനത്ത് ഓൺലൈൻ ക്ലാസുകൾ സജീവമാണ്. എന്നാൽ ഓൺലൈൻ ക്ലാസിനിടെ അധ്യാപകൻ ഷെയർ ചെയ്തത് പോൺ വീഡിയോ. കൊല്ലത്തെ അധ്യാപകനാണ് അഞ്ചാം ക്ലാസിലെ വിദ്യാർത്ഥികളുടെ ഓൺലൈൻ ക്ലാസിൽ പോൺ വീഡിയോ ഷെയർ ചെയ്തത്.

കുട്ടികളുടെ ഓൺലൈൻ ക്ലാസിനിടെ വാട്സാപ് ഗ്രൂപ്പിലാണ് അശ്ലീല വിഡിയോ ഷെയർ ചെയ്തത്. സംഭവത്തെ തുടർന്ന് അധ്യാപകൻ അറസ്റ്റിലായി. ഓയൂർ ചുങ്കത്തറയിലെ എയ്ഡഡ് സ്കൂളിലെ അധ്യാപകനെതിരെയാണു നടപടി. വീഡിയോ കണ്ട കുട്ടികൾ തങ്ങളുടെ രക്ഷകർത്താക്കളെ അറിയിക്കുകയായിരുന്നു. വിഡിയോ കണ്ട രക്ഷാകർത്താക്കളും കുട്ടികളും പരാതിയുമായി രംഗത്തു വന്നതോടെയാണു വിവരം പുറത്തായത്.

Loading...

ഹെഡ്മാസ്റ്ററുടെ പരാതിയെ തുടർന്നു പൂയപ്പള്ളി പൊലീസ് കേസെടുക്കുകയായിരുന്നു. അധ്യാപകനെതിരെ പോക്സോ നിയമപ്രകാരമാണു കേസ്. അഞ്ചാം ക്ലാസിലെ കുട്ടികളുടെ വാട്സാപ് ഗ്രൂപ്പിലാണ് അധ്യാപകൻ വിഡിയോ ഷെയർ ചെയ്തത്. ഇദ്ദേഹത്തിന്റെ ഭാര്യയും ഇതേ സ്കൂളിലെ അധ്യാപികയാണ്. സംഭവം വിവാദമായതോടെ കെഎസ്‍യു പ്രവർത്തകർ നടപടി ആവശ്യപ്പെട്ടു പൂയപ്പള്ളി പൊലീസ് സ്റ്റേഷനിലേക്കു മാർച്ച് നടത്തി. ബിജെപി പ്രവർത്തകർ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസറെ ഉപരോധിച്ചു.