ഓച്ചിറേന്ന് കരുനാഗപ്പള്ളിക്ക് പെട്ടെന്ന് വീട്ടിൽ പോകാൻ നോക്കിയതാ: ഒടുവിൽ പിടിയിലായി: വിഡിയോ

കൊല്ലം: റെയിൽ ട്രാക്കിലൂടെ യുവാക്കളുടെ പുതിയ കണ്ടുപിടുത്തം. കണ്ടെയ്ൻമെന്റ് സോണിൽനിന്നു പുറത്തു കടക്കാൻ റെയിൽവേ ട്രാക്കിലൂടെ യുവാക്കളുടെ സാഹസിക ബൈക്ക് യാത്ര. വിരുതന്മാരുടെ ബുദ്ധി കണ്ട് ആരോ കിടിലൻ പണിയും കൊടിത്തു. ഈ രഹസ്യ സന്ദേശം എത്തിയ ഉടനെ റെയിൽവേ സുരക്ഷാ ഉദ്യോ​ഗസ്ഥർ പാഞ്ഞെത്തി.

സുരക്ഷാ ഉദ്യോഗസ്ഥർ കറക്ട് സമയം നോക്കി കാത്തുനിന്നതോടെ ബൈക്ക് ഉപേക്ഷിച്ച് യുവാക്കൾ മുങ്ങി. കണ്ടാലറിയാവുന്ന രണ്ടു പേർക്കെതിരെ റെയിൽവേ സുരക്ഷാ സേന കേസെടുത്തു. റോഡെല്ലാം അടച്ചപ്പോൾ പുറത്തിത്തിറങ്ങി കറങ്ങാൻ രണ്ടു വിരുതൻമാർ കണ്ടു പിടിച്ച മാർഗമായിരുന്നു റെയിൽവേ ട്രാക്ക് വഴിയുള്ള രക്ഷപെടൽ. പോരാത്തതിന് എളുപ്പം എത്തിപ്പെടാമെന്ന അപാര ബുദ്ധിയും

Loading...

ഈ അഭ്യാസം റെയിൽവേ അധികൃതരെ ആരോ അറിയിച്ചു കഴിഞ്ഞിരുന്നു. കരുനാഗപ്പള്ളിക്കും ഓച്ചിറയ്ക്കും ഇടയിൽ യാത്രയ്ക്ക് റെഡ് സിഗ്നനൽ വീണു പോയി. പിന്നീട് ​ഗത്യന്തരമില്ലാതെയാണ് യുവാക്കൾ രക്ഷപെട്ടത്. ബൈക്ക് ഉപേക്ഷിച്ച് രണ്ടു പേരും ട്രാക്കിലൂടെ തന്നെ തിരികെ ഓടുകയായിരുന്നു. ചവറ സ്വദേശിയായ ദീപുവിന്റെ പേരിലുള്ളതാണ് ബൈക്ക്. ഓടിച്ചത് ഇയാളല്ലെന്നാണ് മൊഴി. ബൈക്ക് ആർപിഎഫിന്റെ കസ്റ്റഡിയിലാണ്. അതിക്രമിച്ചു കടക്കൽ, മാർഗ തടസമുണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി കണ്ടാലറിയാവുന്ന രണ്ടു പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. എന്തായാലും വിഡിയോ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്. ഇവരുടെ മുഖവും വിഡിയോയിൽ വ്യക്തമാണ്.

 

New attempt ഇവന്റെ ശരിയായില്ല ചെലോദേ ശരിയാകൂന്ന് അപ്പോഴേ പറഞ്ഞില്ലേ 🤣🤣

Opublikowany przez Karthikę Raavan Wtorek, 28 lipca 2020