കൊല്ലം എസ്എൻ കോളജിൽ സംഘർഷം; 11 വിദ്യാർത്ഥികൾക്ക് പരുക്ക്

കൊല്ലം: കൊല്ലം എസ്എൻ കോളജിൽ എസ്എഫ്ഐ എഐഎസ്എഫ് സംഘർഷത്തില്‍ പതിനൊന്ന് എഐഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. ലഹരി ഉപയോഗത്തിന്റെ വിവരം പുറത്തുവിടുമെന്ന ഭീതിയിലാണ് എസ്എഫ്ഐക്കാർ മര്‍‌ദിച്ചതെന്നും കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ വൈരാഗ്യമുണ്ടെന്നും എെഎഎസ്എഫ് ആരോപിച്ചു.

എസ്എഫ്ഐക്കാർ മാരകായുധങ്ങളുമായി എത്തി വളഞ്ഞിട്ട് ആക്രമിച്ചെന്നാണ് പരുക്കേറ്റവര്‍ പറയുന്നത്. കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ വൈരാഗ്യവും എസ്എഫ്െഎക്കാരുടെ ലഹരിഉപയോഗത്തിന്റെ വിവരം പുറത്തുവിടുമെന്ന ഭീതിയും ആക്രമണത്തിന് കാരണമായെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

Loading...

ഇതില്‍ തലക്ക് ഗുരുതരമായി പരുക്കേറ്റ മൂന്ന് വിദ്യാര്‍ത്ഥികളെ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഘര്‍ഷത്തിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. സംഭവത്തില്‍ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല. കോളേജിലെ ലഹരി ഉപയോഗത്തില്‍ എസ്എഫ്‌ഐക്ക് പങ്കുണ്ട്. തെളിവ് പുറത്തുവിടുമെന്ന് ഭയം ആക്രമണത്തിൽ കാശിച്ചുവെന്നാണ് വിലയിരുത്തൽ.